Actor
രണ്ട് കേസുകളും കോടതിയിലായതുകൊണ്ട് പ്രതികരിക്കാനാകില്ല; നാട്ടിലേയ്ക്ക് മടങ്ങിയെത്തി ജയസൂര്യ
രണ്ട് കേസുകളും കോടതിയിലായതുകൊണ്ട് പ്രതികരിക്കാനാകില്ല; നാട്ടിലേയ്ക്ക് മടങ്ങിയെത്തി ജയസൂര്യ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മലയാളത്തിലെ നടന്മാർ ലൈം ഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതികൾ രംഗത്തെത്തിയത്. മലയാളി പ്രേക്ഷകർ ഒരിക്കലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് വരില്ലെന്ന് കരുതിയിരുന്ന താരങ്ങൾക്കെതിരെയാണ് പരാതികൾ ഉയർന്ന് വന്നത്. അതിൽ ഒരാളായിരുന്നു ജയസൂര്യ. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ പേര് ഉയർന്ന് വന്നത്. പിന്നാലെ നടനെതിരെ പോലീസ് കേസും എടുത്തിരുന്നു.
ഈ സമയത്തെല്ലാം ജയസൂര്യ ന്യൂയോർക്കിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ നടൻ നാട്ടിലേോയ്ക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. നെടുമ്പാശ്ശേരിയി വിമാനത്താവളത്തിലാണ് നടൻ വന്നിറങ്ങിയത്. തനിക്കെതിരായ രണ്ട് കേസുകളും കോടതിയിലായതുകൊണ്ട് വിഷയത്തിൽ പ്രതികരിക്കാനാകില്ലെന്ന് ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങളെ വെെകാതെ തന്നെ കാണുമെന്ന് അറിയിച്ച നടൻ എല്ലാം വഴിയെ മനസ്സിലാകുമെന്നും കൂട്ടിച്ചേർത്തു. നിലവിൽ രണ്ട് പീ ഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. സെക്രട്ടേറിയേറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്ക്ക് എതിരെ കേസ് എടുത്തത്.. സെക്ഷൻ 354,354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈം ഗിക പീ ഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്. പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മറ്റൊരു നടിയുടെ പരാതിയെ തുടർന്ന് 48 മണിക്കൂറിനകം രണ്ടാമത്തെ ലൈം ഗിക പീഡ നക്കേസ് കൂടി ജയസൂര്യയ്ക്കെതിരെ രജിസ്റ്റർ ചെയ്തു.
വർഷങ്ങൾക്ക് മുൻപ് സിനിമാ ചിത്രീകരണത്തിനിടെ താൻ ബാത്ത് റൂമിൽ പോയി വരും വഴി സെക്രട്ടേറിയറ്റിന്റെ ഇടനാഴിയിൽ വെച്ച് നടൻ കടന്നുപിടിച്ച് ചുണ്ടിൽ ചുംബിച്ചെന്നാണ് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും. അതിനാൽ അവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.