Actor
മരണക്കിടക്കയിൽ വെച്ച് എന്റെ ഭർത്താവിന് ഷാരൂഖ് നൽകിയ വാക്ക് പാലിക്കണം; ഇപ്പോൾ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്; ഗായകൻ ആദേഷ് ശ്രീവാത്സവയുടെ ഭാര്യ
മരണക്കിടക്കയിൽ വെച്ച് എന്റെ ഭർത്താവിന് ഷാരൂഖ് നൽകിയ വാക്ക് പാലിക്കണം; ഇപ്പോൾ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്; ഗായകൻ ആദേഷ് ശ്രീവാത്സവയുടെ ഭാര്യ
2015ൽ ആയിരുന്നു നിരവധി ആരാധകരുണ്ടായിരുന്ന, പ്രശസ്ത ഗായകൻ ആദേഷ് ശ്രീവാത്സവ ക്യാൻസർ ബാധിച്ച് മരണപ്പെടുന്നത്. തന്റെ ജീവിതകാലത്തുനടനീളം എല്ലാവരുമായി നല്ല സൗഹൃദം നിലനിർത്തിയിരുന്നു ആദേഷ്. ഇപ്പോഴിതാ ഷാരൂഖ് ഖാൻ തന്റെ ഭർത്താവിന് നൽകിയ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ആദേഷ് ശ്രീവാസ്തവയുടെ ഭാര്യയും നടിയുമായ വിജയ്ത പണ്ഡിറ്റ്.
സംഗീതജ്ഞനായ തന്റെ മകൻ അവിതേഷ് ശ്രീവാസ്തവയ്ക്ക് സിനിമയിൽ അവസരം നൽകണം എന്നാണ് വിജയ്ത പറയുന്നത്. ആദേഷ് ആശുപത്രിയിലായിരുന്നപ്പോൾ ഷാരൂഖ് ഖാൻ വന്ന് ഞങ്ങളെ കാണാറുണ്ടായിരുന്നു. മരിക്കുന്നതിന് ഒരു ദിവസം മുമ്പ്, ആദേഷ് ഷാരൂഖ് ഖാന്റെ കൈയിൽ പിടിക്കുകയും ഞങ്ങളുടെ മകനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അദ്ദേഹം ഒന്നും പറഞ്ഞില്ല, പക്ഷെ ഞാൻ പോയ ശേഷം അവനെ നോക്കണം എന്നായിരുന്നു അദ്ദേഹം പറയാതെ പറഞ്ഞിരുന്നത്.
എന്നാൽ ആദേഷിന്റെ മരണ ശേഷം ഷാരൂഖ് ഖാൻ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം തന്ന നമ്പറും വർക്ക് ചെയ്യുന്നില്ല. അദ്ദേഹം ആദേഷ് ശ്രീവാത്സവയുടെ നല്ല സുഹൃത്തായിരുന്നു. ഷാരൂഖ് ഇപ്പോൾ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. അവന് പിന്തുണ വേണം. അവൻ നല്ല നടനാണ്, അവിതേഷിനെ വച്ച് റെഡ് ചില്ലീസിന്റെ ബാനറിൽ ഒരു സിനിമ നിർമ്മിക്കൂ.
എന്റെ സഹോദരങ്ങളും ഷാരൂഖിന്റെ കരിയറിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഷാരൂഖിന്റെ സൂപ്പർ ഹിറ്റ് സിനിമകളിൽ അവർ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ച് എന്റെ കുടുംബത്തിനായി എന്തെങ്കിലും സഹായം ചെയ്യണമെന്നാണ് വിജയ്ത പണ്ഡിറ്റ് അഭിമുഖത്തിൽ പറയുന്നത്.
അതേസമയം, നൂറിലധികം സിനിമകൾക്ക് സംഗീതം പകർന്നിട്ടുള്ള വ്യക്തിയാണ് ഗായകൻ ആദേഷ് ശ്രീവാത്സവ. അന്താരാഷ്ട്ര സംഗീത സംരംഭങ്ങളുടെയും ഭാഗമായിട്ടുണ്ട്. 2010ൽ കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിൽസ തേടിയിരുന്ന അദ്ദേഹത്തിന്റെ അസുഖം ഭേദമായിയെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ്ടും അസുഖം സ്ഥിരീകരിച്ചത്.
കബി ഖുഷി കബി ഖം, ചൽത്തേ ചൽത്തേ എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ആദേശ് ശ്രീവാസ്തവ അവസ്ഥ മോശമാണെന്ന വാർത്തകൾ വന്നതോടെ ബോളിവുഡിൽ നിന്നും നിരവധി ആളുകൾ അദ്ദേഹത്തെ സന്ദർശിക്കാനും ആശുപത്രിയിലെത്തിയിരുന്നു.