
Malayalam Breaking News
കൊച്ചിയില്‍ ഇന്ന് മോഹൻലാലിൻറെ നേതൃത്വത്തിൽ ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം !! ദിലീപിന് നിർണ്ണായകം ?!
കൊച്ചിയില്‍ ഇന്ന് മോഹൻലാലിൻറെ നേതൃത്വത്തിൽ ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം !! ദിലീപിന് നിർണ്ണായകം ?!
Published on

കൊച്ചിയില്‍ ഇന്ന് മോഹൻലാലിൻറെ നേതൃത്വത്തിൽ ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം !! ദിലീപിന് നിർണ്ണായകം ?!
മോഹൻലാലിന്റ നേതൃത്വത്തിൽ അമ്മ അടിയന്തിര എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വൈകിട്ട് നാലിനാണ് യോഗം. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങളായ നടിമാര്‍ നല്കിയ കത്ത് ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. നടിമാരായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ ദിലീപിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു നല്കിയ കത്തിന്റെ പുറത്താകും ചര്‍ച്ച നടക്കുക. കത്തു നല്കി 3 മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടിവേണമെന്ന് നടിമാര്‍ ആവശ്യപ്പെട്ടിരുന്നു.
ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആക്രമണത്തിനിരയായ നടിയുള്‍പ്പെടെ നാലു നടിമാര്‍ സംഘടനയില്‍ നിന്നു രാജിവെച്ചിരുന്നു. ആഗസ്റ്റ് 7-ാം തിയതി ഇതു സംബന്ധിച്ച് നടിമാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
ഇതോടെയാണ് ഇന്നത്തെ ചര്‍ച്ചയിലും ദിലീപ് വിഷയം ഉയര്‍ത്താന്‍ നടിമാര്‍ ഒരുങ്ങുന്നത്. പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഫണ്ട് കണ്ടെത്താനായി സ്റ്റേജ് ഷോ നടത്തുന്നതും ഇന്ന് ചര്‍ച്ചയാകും.
AMMA executive meeting at Kochi
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...