Malayalam Breaking News
റിലീസിന് മുൻപ് ഓണ്‍ലൈനില്‍ !! ദളപതി വിജയ് ചിത്രം ‘സര്‍ക്കാര്‍’ പ്രതിസന്ധിയില്‍ ?!
റിലീസിന് മുൻപ് ഓണ്‍ലൈനില്‍ !! ദളപതി വിജയ് ചിത്രം ‘സര്‍ക്കാര്‍’ പ്രതിസന്ധിയില്‍ ?!
റിലീസിന് മുൻപ് ഓണ്‍ലൈനില്‍ !! ദളപതി വിജയ് ചിത്രം ‘സര്‍ക്കാര്‍’ പ്രതിസന്ധിയില്‍ ?!
ഇളയ ദളപതി വിജയ്‌യുടെ പുതിയ ചിത്രമായ സര്‍ക്കാരിന് റിലീസിന് മുൻപേ വലിയ തലവേദന. സര്‍ക്കാരിലെ ഗാനങ്ങളാണ് ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് ഓണ്‍ലൈനില്‍ ചോർന്നിരിക്കുന്നത്. തമിഴ് റോക്കേഴ്‌സാണ് ഇതിനകം ഹിറ്റായ ഗാനങ്ങള്‍ വ്യാജമായി പുറത്തിറക്കിയത്. ചോര്‍ച്ചയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പൈറസി സൈറ്റുകള്‍ പലതും പൂട്ടിച്ചു.
എന്നാല്‍ ഇതിന് പിന്നാലെ മദ്രാസ് റോക്കേഴ്‌സ് എന്ന പേരിലുള്ള പൈറേറ്റഡ് സൈറ്റ് ഗാനങ്ങള്‍ വീണ്ടും പുറത്തിറക്കി. ഈ വര്‍ഷം തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങവെയാണ് വിജയ് ചിത്രത്തിന് തിരിച്ചടി നേരിടുന്നത്. എആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനങ്ങളാണ് സര്‍ക്കാരിലുള്ളത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.
തമിഴ്‌റോക്കേഴ്‌സ് വിവിധ ഭാഷകളിലുള്ള സിനിമാ വ്യവസായത്തെ സാരമായി ബാധിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. വെബ്‌സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ആളുകളെ പോലീസ് ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും സൈറ്റിന്റെ പ്രവര്‍ത്തനത്തിന് പൂട്ടിടാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ചോര്‍ത്തുന്ന ചിത്രങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റ് വഴി പുറത്ത് വിടുന്നത് ഇവർ തുടരുകയാണ്.
തമിഴ്‌റോക്കേഴ്‌സിന് നിരോധനം ഏര്‍പ്പെടുത്തിയ ശേഷവും വിവിധ ഡൊമെയിനുകള്‍ ഉപയോഗിച്ച് ഇവര്‍ പ്രവര്‍ത്തനം തുടരുകയാണ്. റിലീസിന് ഒരുങ്ങവെ സര്‍ക്കാരിന് തമിഴ്‌റോക്കേഴ്‌സ് വെല്ലുവിളി ഉയര്‍ത്തുകയാണ്.
Vijay movie Sarkar’s songs leaked
