
Malayalam
പ്രചരിക്കുന്ന വാർത്തകൾ വ്യാജം, ‘അമ്മ’ അങ്ങനൊരു യോഗം വിളിച്ചിട്ടില്ല; സ്ഥിരീകരിച്ച് അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ
പ്രചരിക്കുന്ന വാർത്തകൾ വ്യാജം, ‘അമ്മ’ അങ്ങനൊരു യോഗം വിളിച്ചിട്ടില്ല; സ്ഥിരീകരിച്ച് അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദങ്ങൾക്കാണ് മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. കേരളത്തിന് പുറത്തുൾപ്പെടെ വലിയ ചർച്ചകൾക്കുമാണ് ഇത് വഴിവെച്ചത്. താര സംഘടനയായ അമ്മയിലെ പല പ്രമുഖർക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ ഉന്നത് സ്ഥാനത്തിരിക്കുന്നവരുടെ മൗനം വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
എന്നാൽ ഒരു ഉത്തമമായ മറുപടി പ്രതീക്ഷിച്ചിരുന്നവരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു പ്രസിഡന്റായ മോഹൻലാലിന്റെ അപ്രതീക്ഷിത രാജിയും അമ്മയുടെ അപ്രതീക്ഷിത പിരിച്ചുവിടലും. മോഹൻലാലിനൊപ്പം എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജി വെച്ചു. പലരും ഇതിനെയൊരു ഒളിച്ചോട്ടമായാണ് വിലയിരുത്തിയത്.
അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്താനും കെൽപ്പുള്ള പുതിയൊരു നേതൃത്വം അമ്മയ്ക്ക് ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി. വിമർശിച്ചതിനും തിരുത്തിയതിനും… എന്നായിരുന്നു മോഹൻലാൽ രാജി അറിയിച്ചുകൊണ്ടുള്ള വാർത്താ കുറിപ്പിൽ പറയുന്നത്. മാത്രമല്ല, രണ്ട് മാസത്തിനുള്ളിൽ പുതിയൊരു കമ്മിറ്റി വരുമെന്നും സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനും മറ്റുമായി അമ്മ യോഗം വിളിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ‘അമ്മ’ സംഘടനയുടെ താൽക്കാലിക സമിതി യോഗം വിളിച്ചിട്ടില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംഘടനാ നേതൃത്വം. മോഹൻലാൽ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
വാർത്ത തെറ്റെന്ന് അഡ്ഹോക് കമ്മിറ്റി അംഗങ്ങളും സ്ഥിരീകരിച്ചു. യോഗത്തിനെ കുറിച്ച് തനിക്ക് ഒരു അറിവും ഇല്ലെന്ന് ജഗദീഷും പ്രതികരിച്ചിട്ടുണ്ട്. ജനറൽ ബോഡി നയം തീരുമാനിക്കാൻ നാളെ അമ്മയുടെ അടിയന്തര യോഗം മോഹൻലാൽ വിളിച്ചു എന്നായിരുന്നു പ്രചരിച്ച വാർത്ത. ഓൺലൈൻ വഴിയാകും യോഗം ചേരുക എന്നും താൽക്കാലിക സമിതി യോഗം വിളിച്ചതായി നടൻ വിനു മോഹൻ അറിയിച്ചു എന്നുമായിരുന്നു റിപ്പോർട്ടുകൾ.
യോഗത്തിനായി ആലോചന പോലുമില്ലെന്നും സമീപഭാവിയിലും യോഗം നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും അഡ്ഹോക് കമ്മിറ്റി അറിയിച്ചു. വിവാദങ്ങൾ കനക്കുമ്പോൾ നിലവിലെ ഭരണസമിതി പിരിച്ച് വിട്ട് രണ്ട് മാസത്തിനുള്ളിൽ ജനറൽ ബോഡി ചേർന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്.ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത് എന്നാണ് പ്രചരിച്ചിരുന്നത്. അതേസമയം, പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി ഈ യോഗത്തിൽ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുമുണ്ട്.
അതേസമയം, അമ്മയിൽ അടിമുടി മാറ്റം വേണമെന്നും പുതുതലമുറയിലുള്ളവരും സ്ത്രീകളും സംഘടനാ തലപ്പത്തേയ്ക്ക് വരണമെന്നുള്ള ആവശ്യവും ശക്തമാണ്. ഇപ്പോൾ അമ്മയുടെ പ്രതിച്ഛായ തന്നെ തകർന്നിരിക്കുന്ന അവസരത്തിൽ പ്രതിഛായയുള്ള വ്യക്തിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന വാദം ഇടയ്ക്ക് വെച്ച് ഉയർന്ന് വന്നിരുന്നു.
തുടക്കം മുതൽ തന്നെ വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കിയ ജഗദീഷിനെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് ഒരു കൂട്ടർ വാദിച്ചത്. എന്നാൽ, രണ്ടാം വരവിൽ ധാരാളം സിനിമകളുള്ള ജഗദീഷിനു സംഘടനാപദവിയിൽ അത്ര താൽപര്യമില്ല. അമ്മ ആസ്ഥാനം എറണാകുളത്തായതിനാൽ അവിടെയെത്തി പ്രവർത്തിക്കണമെന്നതും അസൗകര്യമാണ് എന്നാണത്രേ അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നുള്ള വിവരവും പുറത്ത് വന്നിരുന്നു.
ഇന്നത്തെ ഈ സാഹചര്യങ്ങളിൽ ജനറൽ സെക്രട്ടറി ഒരു സ്ത്രീയെ നിയമിക്കണമെന്ന വാദവും വന്നിരുന്നു. ഉർവശിയെയാണ് പരിഗണിക്കുന്നതെന്നും പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, തുടങ്ങി യുവ താരങ്ങളും ഡബ്ലുസിസിയിലെ അംഗങ്ങളും നേതൃസ്ഥാനത്തേയ്ക്ക് വരുമെന്നാണ് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...