
Actress
മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ ഇതാണ്!; ഉർവശി
മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ ഇതാണ്!; ഉർവശി

നിരവധി ആരാധകരുള്ള താരമാണ് ഉർവശി. ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്ക്രീനിൽ ഉർവ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉർവ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ. അഭിനയ മികവിൽ ഉർവശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകർ പറയുന്നത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ രണ്ട് ഇരുമ്പ് തൂണുകളാണെന്നാണ് നടി പറയുന്നത്.
മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പങ്ക് വളരെ വലുതാണ്. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ ഫഹദ് ഫാസിലായിരിക്കും. സൂപ്പർ സ്റ്റാർ എന്ന് പറയുന്നതിനേക്കാൾ മികച്ച നടൻ എന്ന് അദ്ദേഹത്തെ വിളിക്കാം.
ഏത് തരം കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ ഫഹദിന് കഴിയും. നായകവേഷം മാത്രമേ ചെയ്യുള്ളൂവെന്ന ഒരു നിർബന്ധവും അദ്ദേഹത്തിനില്ല. കരിയറിന്റെ തുടക്കത്തിൽ തന്നെ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്ത് സിനിമയിലേയ്ക്ക് കയറി വന്നയാളാണ് ഫഹദ്. 22 ഫീമെയിൽ കോട്ടയം, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളിലൂടെ നെഗറ്റീവ് റോളുകൾ ചെയ്യാൻ കഴിയുമെന്ന് ഫഹദ് തെളിയിച്ചു.
അടുത്തിടെ ഇറങ്ങിയ ആവേശത്തിൽ ആക്ഷൻ ഹീറോ ഇമേജ് ഉണ്ടാക്കിയെടുക്കാനും ഫഹദിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ അയാളായിരിക്കും. ഏത് തരം കഥാപാത്രങ്ങളും ചെയ്യാൻ ഫഹദിന്
കഴിയുമെന്നും ഉർവശി പറഞ്ഞു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ താരങ്ങളിൽ നിന്നും അണിയറപ്രവർത്തകരിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് നിരവധി സ്ത്രീകൾ രംഗത്തെത്തിയിരുന്നു. ഇതേ കുറിച്ചും ഉർവശി പറഞ്ഞിരുന്നു. സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യപ്പെടുകയാണ്. ഒരുപാട് ഓപ്പൺ ആയി സ്ത്രീകൾ പെരുമാറുന്നു.
അതുകൊണ്ടാണ് പണ്ടെങ്ങുമില്ലാത്ത പരാതികൾ ഇപ്പോൾ കേൾക്കാനിടയാകുന്നത്. പുരുഷന് കൂടുതൽ സ്വാതന്ത്ര്യം സ്ത്രീ കൊടുക്കുമ്പോൾ അടുത്ത ഘട്ടത്തിലേക്ക് പോകാമെന്ന തോന്നൽ പുരുഷനിൽ ഉണ്ടാകുന്നു. മനുഷ്യർ എപ്പോഴും മനുഷ്യരാണ്. ഒന്നും ഒന്നും രണ്ടേ ആവുകയുള്ളൂ, കാലം മാറിയതുകൊണ്ട് അത് 4 ആകില്ലെന്നാണ് നടി പറയുന്നത്.
മാത്രമല്ല, ഇതെല്ലാം എന്റെ കുടുംബത്തിലെ തലമൂത്ത സ്ത്രീകൾ പറഞ്ഞുനൽകിയിട്ടുള്ള കാര്യങ്ങളാണ്. പുരുഷന്മാർക്ക് അത്തരമൊരു ‘തോന്നൽ’ ഉണ്ടാക്കരുത്. കാരണം ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്. സ്ത്രീയെ വശീകരിക്കാനും ആകർഷിക്കാനും സംരക്ഷിക്കാനും കടപ്പെട്ടവനാണ് പുരുഷൻ. സ്ത്രീക്ക് ‘താത്പര്യം’ ഉണ്ടെന്ന് പുരുഷന്റെ ഉള്ളിൽ തോന്നിപ്പിക്കുന്ന വിധം പെരുമാറാതിരിക്കുക എന്നുമാണ് ഉർവശി പറയുന്നത്.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് ജയസുധ. സോഷ്യൽ മീഡിയയിൽ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരു...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...