Actress
ഞാൻ അജിത്ത് സാറിന്റെ കട്ട ഫാൻ, എന്നിട്ടും വിജയ് സാർ അഭിനയം നിർത്തുന്നത് ഏറെ വിഷമിപ്പിക്കുന്നു; നസ്രിയ
ഞാൻ അജിത്ത് സാറിന്റെ കട്ട ഫാൻ, എന്നിട്ടും വിജയ് സാർ അഭിനയം നിർത്തുന്നത് ഏറെ വിഷമിപ്പിക്കുന്നു; നസ്രിയ
കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു വിജയ് തന്റെ സിനിമാ ജീവിതം പൂർണമായും അവസാനിപ്പിച്ച് രാഷ്ച്രീയത്തിലേയ്ക്ക് കടക്കുന്നതായി അറിയിച്ചത്. കഴിഞ്‍ ദിവസം ‘ദളപതി 69’ എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് നടി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അജിത്ത് സാറിൻ്റെ കടുത്ത ആരാധികയായിട്ടും ദളപതി 69 വിജയ് സാറിന്റെ അവസാന ചിത്രം ആയിരിക്കുമെന്നത് ഏറെ വിഷമിപ്പിക്കുന്നു. ആ ഇതിഹാസത്തിൻ്റെ അവസാന പ്രകടനം എന്നത് ശരിക്കും ഒരേസമയം സന്തോഷവും വേദനയുമുണ്ടാക്കുന്നു. എന്നാണ് നസ്രിയ കുറിച്ചത്.
അതേസമയം, ‘ദളപതി 69’ എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്. വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുണ് സഹനിർമാണം. ഈ വർഷം ഒക്ടോബറിൽ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 ഒക്ടോബറിൽ റിലീസും ചെയ്യും. വിജയ്‌യുടെ അവസാനചിത്രം എന്ന നിലയിലാണ് ‘ദളപതി 69’ ആരാധകർ നോക്കിക്കാണുന്നത്.
നേരത്തെ, താരത്തിന് ആദർമർപ്പിച്ചുകൊണ്ടുള്ള വീഡിയോ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻ ആണ് ദ ലവ് ഫോർ ദളപതി എന്ന പേരിൽ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വൈകാരികമായ വീഡിയോയിൽ ആരാധകർ വിജയെ കുറിച്ച് പറയുന്ന ഓർമ്മകളാണ് കോർത്തിണക്കിയിരിക്കുന്നത്.
വിജയ്‌യുടെ അവസാനചിത്രമായിരിക്കും ദളപതി 69 എന്ന് സൂചിപ്പിക്കാൻ ‘അവസാനമായി ഒരിക്കൽക്കൂടി’ എന്ന വാചകവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തെത്തിയിട്ടില്ല. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
നിങ്ങളുടെ സിനിമകൾക്കൊപ്പമായിരുന്നു ഞങ്ങൾ വളർന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു നിങ്ങൾ. കഴിഞ്ഞ 30 വർഷത്തിലേറെയായി ഞങ്ങളെ രസിപ്പിച്ചതിന് നിങ്ങളോട് ഒരുപാട് നന്ദിയുണ്ട് ദളപതി- എന്നായിരുന്നു നിർമാതാക്കൾ വീഡിയോ പങ്കുവെച്ച് കുറിച്ചിരുന്നത്.