Connect with us

ജനലിന് അപ്പുറം നിന്ന് എന്തൊക്കെയോ കാണിച്ച അയാളെ വിളിച്ച് ഒരടി കൊടുത്തു; പക്ഷേ ആ സത്യം അറിഞ്ഞപ്പോൾ ഞാൻ അയാളുടെ കാലിൽ വീണു; വൈറലായി ഉർവശിയുടെ വാക്കുകൾ

Actress

ജനലിന് അപ്പുറം നിന്ന് എന്തൊക്കെയോ കാണിച്ച അയാളെ വിളിച്ച് ഒരടി കൊടുത്തു; പക്ഷേ ആ സത്യം അറിഞ്ഞപ്പോൾ ഞാൻ അയാളുടെ കാലിൽ വീണു; വൈറലായി ഉർവശിയുടെ വാക്കുകൾ

ജനലിന് അപ്പുറം നിന്ന് എന്തൊക്കെയോ കാണിച്ച അയാളെ വിളിച്ച് ഒരടി കൊടുത്തു; പക്ഷേ ആ സത്യം അറിഞ്ഞപ്പോൾ ഞാൻ അയാളുടെ കാലിൽ വീണു; വൈറലായി ഉർവശിയുടെ വാക്കുകൾ

തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകരുളള നായികമാരിൽ ഒരാളാണ് നടി ഉർവ്വശി. വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി ശ്രദ്ധേയ സിനിമകളിൽ വ്യത്യസ്തങ്ങളായ വേഷങ്ങളിലാണ് ഉർവ്വശി അഭിനയിച്ചത്. കോമഡി വേഷങ്ങൾ ആയാലും കാരക്ടർ റോളുകളായാലും ഉർവശിയുടെ കൈകളിൽ അത് ഭദ്രമാണ്. ലേഡി സൂപ്പർസ്റ്റാറെന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ കഴിയുന്ന നടിയെന്നാണ് ആരാധകർ ഉർവശിയെ വിശേഷിപ്പിക്കാറുള്ളത്.

ഇപ്പോഴിതാ തന്റെ തെറ്റിദ്ധാരണ കാരണം ഒരു ആരാധകനെ അടിക്കേണ്ടി വന്നതിനെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഉർവശിയുടെ വാക്കുകൾ ഇങ്ങനെ;

കോഴിക്കോട് ഒരു ഷൂട്ട്. ഞാനും സീമയും വളരെ ചെറിയ മുറിയിൽ ഇരിക്കുന്നു. ഒരു ജനലുണ്ട്. പുറത്ത് ഒരുപാട് ആളുകളും. ഞാനും സീമയും സംസാരിച്ച് കൊണ്ടിരിക്കവെ ജനലിന് അപ്പുറം നിന്ന് ഒരാൾ എന്തൊക്കെയോ കാണിക്കുന്നു. ചേച്ചീ, എന്താണ് ഇയാൾ കുറച്ച് നേരമായി കാണിക്കുന്നതെന്ന് ഞാൻ സീമയോട് ചോ​ദിച്ചു. പിന്നെയും എന്തൊക്കെയോ കാണിക്കുന്നു.

ഞാൻ ടച്ച് അപ്പിനോട് അയാളെ ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞു. ഒരെണ്ണം കൊടുത്തു. ഒരടി കൊടുത്തു. അയാൾ ഊമയായിരുന്നു. എന്റെ ആദ്യത്തെ സിനിമ മുതലുള്ള മുഴുവൻ ഫോട്ടോയും ആൽബത്തിൽ ഒട്ടിച്ച് വെച്ചിരിക്കുന്നു. എന്നോടെന്തോ പറയാൻ നോക്കുകയായിരുന്നു. ആകെപ്പാടെ ഞാൻ അപ്സെറ്റായി. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ചെയ്ത് പോയി. ഞാൻ അയാളുടെ കാലിൽ വീണു.

എനിക്കറിയില്ലായിരുന്നു, ആരെയെങ്കിലും കൂടെ കൊണ്ട് വന്ന് പരിചയപ്പെടുത്താമായിരുന്നല്ലോ എന്ന് ഞാൻ‌ ചോദിച്ചു. എങ്ങനെ മാപ്പ് പറഞ്ഞാലും കാര്യമില്ലല്ലോ. നല്ല രീതിയിൽ വിചാരിച്ച് നമ്മൾ പറയുന്ന ചില കാര്യങ്ങൾ തെറ്റായെടുക്കുന്ന ചില അവസ്ഥയുണ്ടായിട്ടുണ്ട്. വ്യക്തിയെന്ന നിലയിൽ താൻ സാധാരണക്കാരിയാണ്. ഒരു പ്രത്യേകതകളുമില്ല. എന്നാൽ നടിയെന്ന നിലയിൽ തനിക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യണം. അത് അം​ഗീകരിക്കപ്പെടണം എന്നുമുണ്ട്.

എന്നാൽ സിനിമയില്ലെങ്കിലും താൻ വളരെ സന്തോഷവതിയാണ്. സൂപ്പർതാരങ്ങളുടെ നിഴലിൽ സിനിമയിൽ നിന്ന ആളല്ല ഞാൻ. എനിക്ക് വേണ്ടി കഥാപാത്രങ്ങൾ തരാൻ സംവിധായകരുണ്ടായിരുന്നു. ചിലർ തന്നെ സിനിമകളിൽ നിന്നും ഒഴിവാക്കിയാൽ വിഷമം തോന്നാറില്ല. എന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവെ ഉർവശി പറഞ്ഞു.

അതേസമയം, ഉള്ളൊഴുക്ക് എന്ന ചിത്രമാണ് നടിയുടേതായി പുറത്തെത്തിയത്. പാർവതി തിരുവോത്തും നടിയ്‌ക്കൊപ്പം പ്രധാന വേഷത്തിലെത്തിയിരുന്നു. ഏറെ നാളുകൾക്കു ശേഷം മലയാളത്തിൽ നിന്നും സ്ത്രീകഥാപാത്രങ്ങൾ കേന്ദ്ര വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. കൂടത്തായി കൊ ലക്കേസുകളെ അടിസ്ഥാനമാക്കി ‘കറി ആൻഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്‌റ്റോ ടോമിയാണ് ചിത്രത്തിന്റെ സംവിധാനം.

അതേസമയം, അടുത്തിടെ നടി പറ‍ഞ്ഞ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉർവശി പറഞ്ഞ കാര്യങ്ങളായിരുന്നു ശ്രദ്ധ നേടിയത്. സ്വാതന്ത്ര്യം ദുർവിനിയോ​ഗം ചെയ്യപ്പെടുകയാണ്. ഒരുപാട് ഓപ്പൺ ആയി സ്ത്രീകൾ പെരുമാറുന്നു.

അതുകൊണ്ടാണ് പണ്ടെങ്ങുമില്ലാത്ത പരാതികൾ ഇപ്പോൾ കേൾക്കാനിടയാകുന്നത്. പുരുഷന് കൂടുതൽ സ്വാതന്ത്ര്യം സ്ത്രീ കൊടുക്കുമ്പോൾ അടുത്ത ഘട്ടത്തിലേക്ക് പോകാമെന്ന തോന്നൽ പുരുഷനിൽ ഉണ്ടാകുന്നു. മനുഷ്യർ എപ്പോഴും മനുഷ്യരാണ്. ഒന്നും ഒന്നും രണ്ടേ ആവുകയുള്ളൂ, കാലം മാറിയതുകൊണ്ട് അത് 4 ആകില്ലെന്നാണ് നടി പറയുന്നത്.

മാത്രമല്ല, ഇതെല്ലാം എന്റെ കുടുംബത്തിലെ തലമൂത്ത സ്ത്രീകൾ പറഞ്ഞുനൽകിയിട്ടുള്ള കാര്യങ്ങളാണ്. പുരുഷന്മാർക്ക് അത്തരമൊരു ‘തോന്നൽ’ ഉണ്ടാക്കരുത്. കാരണം ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്. സ്ത്രീയെ വശീകരിക്കാനും ആകർഷിക്കാനും സംരക്ഷിക്കാനും കടപ്പെട്ടവനാണ് പുരുഷൻ. സ്ത്രീക്ക് ‘താത്പര്യം’ ഉണ്ടെന്ന് പുരുഷന്റെ ഉള്ളിൽ തോന്നിപ്പിക്കുന്ന വിധം പെരുമാറാതിരിക്കുക എന്നുമാണ് ഉർവശി പറയുന്നത്.

Continue Reading
You may also like...

More in Actress

Trending