
Malayalam Breaking News
“ആ നടനെ കെട്ടിപിടിച്ചതിനു ശേഷം മൂന്നു ദിവസം ഞാൻ കുളിച്ചില്ല “- ശിവ രാജ്കുമാർ പറയുന്നു
“ആ നടനെ കെട്ടിപിടിച്ചതിനു ശേഷം മൂന്നു ദിവസം ഞാൻ കുളിച്ചില്ല “- ശിവ രാജ്കുമാർ പറയുന്നു
Published on

By
“ആ നടനെ കെട്ടിപിടിച്ചതിനു ശേഷം മൂന്നു ദിവസം ഞാൻ കുളിച്ചില്ല “- ശിവ രാജ്കുമാർ പറയുന്നു
കന്നഡ സിനിമ ലോകത്തെ സൂപ്പർസ്റ്റാറാണ് ശിവ രാജ്കുമാർ. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഉലകനായകൻ കമൽഹാസനോട് വലിയാ ആരാധനയാണ് ശിവ രാജ്കുമാർ. തന്റെ പ്രിയതാരവുമായി വിജയ് ദേവര്കൊണ്ടയെ ഉപമിച്ചിരിക്കുകയാണ് ശിവ രാജ്കുമാർ.
വിജയ് ദേവരക്കൊണ്ടയുടെ ആരാധകനാണ് താനെന്ന് ശിവരാജ് കുമാര്‍ പറയുന്നു . ഞാനൊരു കടുത്ത കമല്ഹാസന് ആരാധകനാണ്. എനിക്ക് 12 വയസ്സുള്ളപ്പോള്‍ ഞാന്‍ കമലിനെ ആദ്യമായി കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. മൂന്ന് ദിവസം പിന്നെ ഞാന്‍ കുളിച്ചില്ല. ഞാന്‍ ഇപ്പോള്‍ വിജയില്‍ കമലിനെ കാണുന്നു.
കമല്‍ഹാസനെ പോലെ മികച്ച ചിത്രങ്ങള്‍ തെരെഞ്ഞെടുക്കുവാന്‍ വിജയിന് കഴിയുന്നുണ്ട്. ആദ്യ ദിവസം നോട്ട കാണാന്‍ കഴിയില്ല. പിറ്റേ ദിവസം കാണും. എന്റെ മകളും എന്നെ പോലെ വിജയുടെ കടുത്ത ആരാധകനാണെന്നും ശിവരാജ് കുമാര്‍ പറഞ്ഞു.
അര്ജ്ജുന് റെഡ്ഡി വന്‍വിജയമായതോടെയാണ് വിജയ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വന്ന ഗീതാഗോവിന്ദം അഞ്ച് കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മിച്ചത്. നേടിയത് 140 കോടി രൂപയോളമാണ്. തെലുങ്ക് ചിത്രമായ ഗീതാഗോവിന്ദം കേരളത്തിലും റിലീസ് ചെയ്തിരുന്നു. മൊഴി മാറ്റിയല്ല ചിത്രം കേരളത്തിലെത്തിയത്. തെലുങ്കില്‍ തന്നെയായിരുന്നു. എന്നിട്ടും മോശമല്ലാത്ത ശ്രദ്ധ നേടാന്‍ ചിത്രത്തിന് കഴിഞ്ഞു.തിയ്യേറ്റര്‍ വിതരണാവകാശം തന്നെ വിറ്റ് പോയത് 15 കോടി രൂപക്കാണ്. ചിത്രത്തിന്റെ മുതല്‍മുടക്കിന്റെ 370 ശതമാനം തുക ഇപ്പോള്‍ തന്നെ നേടിക്കഴിഞ്ഞു.
shiva rajkumar about kamal hasan and vijay devarakonda
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...