Connect with us

‘‘മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ചു പറയാൻ ഞാൻ യോഗ്യനല്ല. പൃഥ്വിരാജിന്റെ സംവിധാനത്തെപ്പറ്റി പറയാം.” – മുരളി ഗോപി

Malayalam Breaking News

പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ലൂസിഫർ . മുരളി ഗോപിയുടെ തിരക്കഥ കൂടി ആകുമ്പോൾ ചിത്രത്തിന് പ്രതീക്ഷകൾ വാനോളമാണ്. തിരുവനന്തപുരത്തും കുട്ടിക്കാനത്തുമായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിനെ പറ്റി വരുന്ന വാർത്തകളെല്ലാം സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ടതുമാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി.

‘‘മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ചു പറയാൻ ഞാൻ യോഗ്യനല്ല. പൃഥ്വിരാജിന്റെ സംവിധാനത്തെപ്പറ്റി പറയാം. തിരക്കഥ മുഴുവൻ മനഃപാഠമാക്കി സിനിമ ഒരുക്കുന്ന പൃഥ്വിരാജ് എന്നെ അദ്ഭുതപ്പെടുത്തുന്നു. സംവിധാനത്തിന്റെ മർമമറിയാവുന്ന ഒരാളെപ്പോലെ പൃഥ്വിരാജ് ഓരോ ഷോട്ടും ഗംഭീരമായാണു ചിത്രീകരിക്കുന്നത്.’’

‘‘മോഹൻലാലിന്റെ ആരാധകർ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ‘ലൂസിഫർ’. ഞാൻ ഇഷ്ടപ്പെടുന്ന പല സവിശേഷതകളും മോഹൻലാലിൽ ഉണ്ട്. അതെല്ലാം ‘ലൂസിഫറി’ൽ ഉണ്ടാകും. ഇരുട്ടിന്റെ രാജകുമാരൻതന്നെയാണു ‘ലൂസിഫർ’.അതിൽ രാഷ്ട്രീയമുണ്ട്. മറ്റു പലതുമുണ്ട്. സിനിമ കാണുമ്പോൾ കൂടുതൽ മനസ്സിലാകും.’’– മുരളി ഗോപി പറയുന്നു.

തിരക്കഥയിൽ ശ്രദ്ധിച്ചതിനാൽ കഴിഞ്ഞ കുറെക്കാലമായി അഭിനയം കുറച്ചിരിക്കുകയാണ്. അവസാനം അഭിനയിച്ചത്‘ആമി’യിൽ ആയിരുന്നു. നവംബർ‌ മുതൽ വീണ്ടും അഭിനയത്തിൽ സജീവമാകും. ‘‘അഭിനയത്തിനൊപ്പം വർഷത്തിൽ ഒരു സിനിമയ്ക്കു തിരക്കഥ എഴുതും. ബിഗ് ബജറ്റ് പ്രമേയങ്ങളേ എഴുതൂ എന്ന നിർബന്ധമൊന്നുമില്ല. ചെറിയ പടങ്ങൾക്കും എഴുതും’’ മുരളി പറയുന്നു.

അഭിനയിക്കുന്ന ചിത്രങ്ങളുടെ തിരക്കഥയിൽ ഇടപെടുന്നുവെന്ന ആരോപണം മുരളി നിഷേധിക്കുന്നു. അഭിനയിക്കുമ്പോൾ അനുസരണയുള്ള നടൻ മാത്രമാണു താൻ. ‘‘തിരക്കഥയെക്കുറിച്ച് അഭിപ്രായം ചോദിച്ചാൽ മാത്രമേ പറയൂ. വേറൊരാൾ എഴുതിയ തിരക്കഥയിൽ ഇടപെടാറില്ല. തിരക്കഥാകൃത്തുക്കളായ നടന്മാരെക്കുറിച്ച് എല്ലാക്കാലത്തും ഇത്തരം ആക്ഷേപം ഉയരാറുണ്ട്. ശ്രീനിവാസൻ, അനൂപ് മേനോൻ, ജഗദീഷ് തുടങ്ങിവരെല്ലാം ഈ ആക്ഷേപം കേട്ടവരാണ്’’ – മുരളി ചൂണ്ടിക്കാട്ടുന്നു.

murali gopi about lucifer movie

More in Malayalam Breaking News

Trending

Recent

To Top