Connect with us

പരാതിക്കാരിയുടെ മൊഴിൽ വൈരുധ്യം, ലൈം​ ഗികബന്ധത്തിന് നിർബന്ധിച്ചുവെന്ന ആരോപണം തള്ളി; പരാതിക്കാരിയ്ക്ക് തിരിച്ചടിയായി ആ വാട്ടാസാപ്പ് സന്ദേശം

Actor

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ നടി ലൈം ഗിക പീഡ നാരോപണവുമായി രംഗത്തെത്തിയിരുന്നത്. പിന്നാലെ കടുത്ത വിമർശനങ്ങളാണ് നാലുപാട് നിന്നും ഉയർന്ന് വരുന്നത്. എന്നാൽ ഇപ്പോഴിതാ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് കോടതി.

മുകേഷ് ലൈം​ ഗികബന്ധത്തിന് നിർബന്ധിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണം കോടതി തള്ളി. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളിൽ ബ ലാത്സം​ഗം നടന്നുവെന്ന് വെളിവാകുന്നില്ല. ആ​ഗസ്റ്റ് 29 നാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ജാമ്യഹർജി നൽകിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുധ്യങ്ങളുള്ളത്.

2010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറിൽ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീ ഡിപ്പിച്ചെന്നുമാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്. അന്നു തന്നെ മുകേഷ് തന്നെ പരാതിക്കാരിയെ കാറിൽ അവരുടെ ആലുവയിലെ ഫ്ലാറ്റിൽ തിരികെ കൊണ്ടുവിട്ടത്.

ഇതിൽ എവിടെയാണ് നിർബന്ധിത ലൈം ​ഗിക പീ ഡനം എന്നാണ് കോടതി ചോദിച്ചത്. ഇതിനെല്ലാം ശേഷം 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് പരാതിക്കാരി മുകേഷിന് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവിന്റെ ഭാ​ഗമായി കോടതി ചൂണ്ടിക്കാട്ടി. കേസിൽ മുകേഷിന് ജാമ്യം ലഭിച്ചിരുന്നു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സെക്ഷൻ 354, 354 എ, 509 എന്നീ വകുപ്പുകൾ നടനെതിരെ ചുമത്തിയിരുന്നു.

More in Actor

Trending

Recent

To Top