Actor
വിവാഹ നിശ്ചയത്തിന്റെ തലേന്ന് മോതിര വിരലിൽ പരിക്കേറ്റു, ബാന്റേജ് ഇട്ട വിരലിലാണ് തരിണി മോതിരമിട്ടത്; തങ്ങൾ മെയ്ഡ് ഫോർ ഈച്ച് അദറാണെന്ന് കാളിദാസ്
വിവാഹ നിശ്ചയത്തിന്റെ തലേന്ന് മോതിര വിരലിൽ പരിക്കേറ്റു, ബാന്റേജ് ഇട്ട വിരലിലാണ് തരിണി മോതിരമിട്ടത്; തങ്ങൾ മെയ്ഡ് ഫോർ ഈച്ച് അദറാണെന്ന് കാളിദാസ്
ജയറാമിനെ പോലെ തന്നെ മലയാളികൾക്കേറെ പ്രിയങ്കരനാണ് അദ്ദേഹത്തിന്റെ മകൻ കാളിദാസ് ജയറാമും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കാളിദാസ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ജയറാമും പാർവതിയും.
ഇരുവരുടെയും പ്രണയം ഇപ്പോഴും പലപ്പോഴായി സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അതുപോലെ തന്നെ കാളിദാസിന്റെ പ്രണയവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അടുത്തിടെയാണ് മോഡലായ തരിണി കലിംഗരയരുമായി കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. ഒരു അഭിമുഖത്തിൽ തരിണിയെ കണ്ടുമുട്ടിയതിനെ കുറിച്ചും പുതിയ ചിത്രമായ രായനെ കുറിച്ചുമെല്ലാം പറയുകയാണ് കാളിദാസ്.
എന്റെ ലോവസ്റ്റ് ടൈമിലാണ് ഞാൻ തരിണിയെ കണ്ടുമുട്ടിയത്. എനിക്കൊന്നും ആരും സെറ്റാവില്ല. അവസാനം വരെ ഞാൻ സിംഗിൾ ലൈഫ് നയിക്കേണ്ടി വരും എന്നൊക്കെയാണ് കരുതിയത്. അപ്പോഴാണ് തരിണിയെ കണ്ട് മുട്ടിയത്. എന്റെ ഏറ്റവും വലിയ സപ്പോർട്ട് തരിണിയാണ്. എന്ത് ചെയ്താലും അവൾ എനിക്ക് സപ്പോർട്ടാണ്. എന്ത് വേണമെങ്കിലും അവളോട് തുറന്ന് പറയാം.
വൈകാതെ ഞങ്ങൾ വിവാഹിതരാകും. ഞാനും തരിണിയും മെയ്ഡ് ഫോർ ഈച്ച് അദറാണ്. കാരണം ഞാൻ അധികം സംസാരിക്കാത്ത കൂട്ടത്തിലാണ്. എന്നാൽ അവൾ നന്നായി സംസാരിക്കും. അതുകൊണ്ട് ഞങ്ങൾ സെറ്റാണ് എന്നും തരിണിയെ കുറിച്ചുള്ള ചോദ്യത്തിന് കാളിദാസ് മറുപടി പറഞ്ഞു.
കാളിദാസിനൊപ്പം ധനുഷിന്റെ രായനിൽ സ്റ്റൻഡ് കോറിയോഗ്രഫറായ പീറ്റർ ഹെയ്നും ഉണ്ടായിരുന്നു. അദ്ദേഹം രായനിലെ ആക്ഷന‍് സീനുകളെ കുറിച്ചും ഇതിനിടെ കാളിദാസിന് പറ്റിയ പരിക്കിനെ കുറിച്ചും സംസാരിച്ചിരുന്നു. ഷൂട്ടിങ് സ്പോട്ടിൽ ഞാൻ വളരെ സ്ട്രിക്ടാണ്. രായനിൽ എഡിയായി എന്റെ മകനും ജോലി ചെയ്തിരുന്നു. കാളിദാസ് സ്കൂളിൽ മകന്റെ സീനിയറുമായിരുന്നു.
ഫൈറ്റ് ചെയ്യാൻ ഭയമാണെന്ന് എന്റെ മകനോട് കാളിദാസ് പറയുമായിരുന്നു. ഗ്ലാസ് ബ്രേക്കിങ് ഫൈറ്റ് സീനിനിടയിൽ കാളിദാസിന്റെ മോതിര വിരലിന് പരിക്കേറ്റു. പിറ്റേദിവസം കാളിയുടെ എൻഗേജ്മെന്റായിരുന്നു. മകനാണ് എന്നോട് അത് പറഞ്ഞത്. ബാന്റേജ് ഇട്ട വിരലിലാണ് തരിണി മോതിരമിട്ടതെന്നും കാളിദാസും പറഞ്ഞു.
അതേസമയം, അച്ഛൻ ജയറാമിന്റെ സിനിമകളുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ ചെയ്യുമോയെന്ന ചോദ്യത്തിനും നടൻ ഉത്തരം നൽകി. അപ്പയുടെ സിനിമയുടെ പാർട് 2വിലൊന്നും എനിക്ക് അഭിനയിക്കാൻ കഴിയില്ല. കാരണം അദ്ദേഹം ചെയ്ത് വെച്ചതൊന്നും തൊടാൻ പോലുമുള്ള കഴിവ് എനിക്ക് ഇല്ല. അതുകൊണ്ട് പറ്റില്ല. അപ്പയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് സരോജ.
ക്രൂ രനായ ഒരു വി ല്ലൻ വേഷമാണ് അതിൽ. അമ്മയ്ക്ക് പക്ഷെ ആ സിനിമ ഇഷ്ടമല്ല. അപ്പ വി ല്ലൻ വേഷം ചെയ്യുന്നത് അ മ്മയ്ക്ക് വെ റുപ്പാണ്. പ്രിവ്യു കണ്ടിട്ട് അമ്മയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. തെന്നാലിയിലെ കഥാപാത്രം പോലെയാണ് അപ്പ വീട്ടിലും. തെന്നാലിയിൽ ടെൻഷൻ അടിക്കുമ്പോൾ എങ്ങനെ പെരുമാറുന്നുവോ അങ്ങനെ തന്നെയാണ് വീട്ടിലും എന്നും താരം പറയുന്നു.
അതേസമയം, തന്റെ എൻഗേജ്മെന്റ് ദിനത്തിൽ അച്ഛൻ വേദിയിൽ സംസാരിച്ചത് കുടുംബത്തെ ഒന്നാകെ വൈകാരിക തലത്തിലേയ്ക്ക് കൊണ്ടു പോയി. ജീവിതത്തിലെ ഓരോ ഓർമകളും അദ്ദേഹം അന്ന് പങ്കുവെച്ചു. എൻഗേജ്മെന്റിനേക്കാളും ആ നിമിഷമാണ് ഞാൻ ഓർക്കുന്നത് എന്നും കാളിദാസ് അടുത്തിടെ പറഞ്ഞിരുന്നു.
തരിണിയോട് ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല. അത് മനസിലാക്കുകയായിരുന്നു. പ്രണയം വീട്ടുകാർ കണ്ടുപിടിക്കുകയായിരുന്നു. കാറിലെ ബ്ലൂടൂത്തിൽ അവളുടെ ഫോൺകോൾ കണക്ടായി. ആ പേര് വെച്ച് സഹോദരി കണ്ടുപിടിച്ചു. അങ്ങനെത്തന്നെ വീട്ടിൽ പറഞ്ഞു. ഞാൻ തന്നെ പറയാനിരുന്നതായിരുന്നുവെന്നും കാളിദാസ് പറഞ്ഞിരുന്നു.
ഓണക്കാലത്ത് കാളിദാസിനും ജയറാമിനും പാർവതിക്കും മാളവികയ്ക്കും ഒപ്പം തരിണിയും ഉള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കാളിദാസും തരിണിയും പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നു. വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു കാളിദാസ് താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്.