
Movies
റിലീസിന് മുന്നേ 270 കോടി രൂപയ്ക്ക് പുഷ്പ 2 സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്!
റിലീസിന് മുന്നേ 270 കോടി രൂപയ്ക്ക് പുഷ്പ 2 സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്!

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഡിസംബർ 6 ന് തിയേറ്ററുകളിയ്ലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് പുറത്തെത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. അതും വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് എന്നാണ് വിവരം. 270 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 സ്വന്തമാക്കിയത്. ഇതോടെ ഒടിടി റൈറ്റ്സിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന മൂല്യമുള്ള ഇന്ത്യൻ സിനിമകളിൽ പുഷ്പ മാറിയിരിക്കുകയാണ്.
കുറച്ച് നാളുകൾക്ക് മുമ്പ് അല്ലു അർജുനും പുഷ്പയുടെ സംവിധായകനായ സുകുമാറുമായി പ്രശ്നങ്ങളാണെന്നും ചിത്രം പകുതി വഴിയ്ക്ക് മുടങ്ങിക്കിടക്കുകയാണെന്നുമായിരുന്നു പ്രചരിച്ചിരുന്നത്. പിന്നാലെ ഇതെല്ലാം വ്യാജവാർത്തകളാണെന്ന് പറഞ്ഞ് അണിയറപ്രവർത്തകർ രംഗത്തെത്തിയിരുന്നു.
ചിത്രത്തിന് രണ്ട് വ്യത്യസ്ത ക്ലൈമാക്സുകൾ ഉള്ളതായും വിവരങ്ങളുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക.
നേരത്തെ ചിത്രത്തിൻറെ നിർമ്മാതാക്കൾ ആഗസ്റ്റ് 15 ന് ചിത്രം റിലീസാകും എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റി ഡിസംബറിലായിരിക്കും റിലീസ് ചെയ്യുകയെന്നാണ് അറിച്ചിരിക്കുന്നത്. ഡിസംബർ 6 ന് ആയിരിക്കും പുഷ്പ 2വിൻറെ റിലീസ്. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബർ 17 ന് ആയിരുന്നു റിലീസ് ചെയ്തത്.
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...