
Malayalam
സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ; ക്ഷേത്രകലാശ്രീ പുരസ്കാരം കെഎസ് ചിത്രയ്ക്ക്
സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ; ക്ഷേത്രകലാശ്രീ പുരസ്കാരം കെഎസ് ചിത്രയ്ക്ക്
Published on

2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്കാരത്തിന് ഗായിക കെ എസ് ചിത്ര അർഹയായി. ക്ഷേത്രകലാ ഫെലോഷിപ്പുകൾക്ക് ഡോ. ആർഎൽവി രാമകൃഷ്ണനും ഡോ. രാജശ്രീ വാര്യരും അർഹരായി. കണ്ണൂർ പിആർഡി ചേംബറിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അക്കാദമി ഭരണസമിതി അംഗം കൂടിയായ എം വിജിൻ എംഎൽഎ, അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവരാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ക്ഷേത്രകലാശ്രീ പുരസ്കാരം 25,001 രൂപയുടേതാണ്. 15,001 രൂപയുടേതാണ് ക്ഷേത്രകലാ ഫെലോഷിപ്പ്. അവാർഡ് ദാനം ഒക്ടോബർ ആറിന് അരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.
അക്ഷരശ്ലോകം: കെ ഗോവിന്ദൻ മാസ്റ്റർ, കണ്ടങ്കാളി, പയ്യന്നൂർ
കഥകളി: കലാനിലയം ഗോപി, ഇരിങ്ങാലക്കുട, തൃശ്ശൂർ
ലോഹശിൽപം: സന്തോഷ് കറുകംപളളിൽ, കോട്ടയം
മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധിപ്പിച്ച് മുകേഷ്, ഒടുവിൽ ആശ്വാസം
ദാരുശിൽപം: കെ കെ രാമചന്ദ്രൻ, ചേർപ്പ്, തൃശ്ശൂർ
ചുമർചിത്രം: ഡോ. സാജു തുരുത്തിൽ, കാലടി
ഓട്ടൻ തുളളൽ: കലാമണ്ഡലം പരമേശ്വരൻ, തൃശ്ശൂർ
ക്ഷേത്ര വൈജ്ഞാനികം: ഡോ: സേതുമാധവൻ, കോയിത്തട്ട, തലശ്ശേരി
കൃഷ്ണനാട്ടം: കെ എം മനീഷ്, ഗുരുവായൂർ
ചാക്യാർകൂത്ത്: കലാമണ്ഡലം കനകകുമാർ, ദേശമംഗലം, തൃശ്ശൂർ
ബ്രാഹ്മണിപ്പാട്ട്: രാധവാസുദേവൻ, കുട്ടനെല്ലൂർ, തൃശ്ശൂർ
ക്ഷേത്രവാദ്യം: കാക്കയൂർ അപ്പുക്കുട്ട മാരാർ, പാലക്കാട്
കളമെഴുത്ത്: പി രാമകുറുപ്പ് വൈക്കം, കോട്ടയം
തീയാടിക്കൂത്ത്: മാധവശർമ, പാവകുളങ്ങര, തൃപ്പൂണിത്തുറ
തിരുവലങ്കാര മാലക്കെട്ട്: നാരായണൻ കെ എം, കൽപറ്റ, വയനാട്
സോപാന സംഗീതം: ശ്രീജിത്ത് എസ് ആർ, മട്ടന്നൂർ
മോഹിനിയാട്ടം: നാട്യകലാനിധി എ പി കലാവതി, പയ്യാമ്പലം, കണ്ണൂർ
കൂടിയാട്ടം: പൊതിയിൽ നാരായണ ചാക്യാർ, കോട്ടയം
യക്ഷഗാനം: രാഘവ ബല്ലാൾ, കാറഡുക്ക, കാസർകോട്
ശാസ്ത്രീയസംഗീതം: പ്രശാന്ത് പറശ്ശിനി, കൂടാളി, കണ്ണൂർ
നങ്ങ്യാർകൂത്ത്: കലാമണ്ഡലം പ്രശാന്തി, തൃശ്ശൂർ
പാഠകം: പി കെ ഉണ്ണികൃഷ്ണൻ നമ്പ്യാർ, ലക്കിടി, പാലക്കാട്
തിടമ്പുനൃത്തം: കെ പി വാസുദേവൻ നമ്പൂതിരി, കരിവെളളൂർ
തോൽപ്പാവക്കൂത്ത്: രാമചന്ദ്രപുലവർ, ഷൊർണൂർ
ചെങ്കൽ ശിൽപം: ഇളയിടത്ത് രാജൻ, പിലാത്തറ
ശിലാശിൽപം: കെ ശ്രീധരൻ നായർ, പുതുക്കെ നീലേശ്വരം
ഗുരുപൂജ അവാർഡ് (7500 രൂപ)
അക്ഷരശ്ലോകം: ഡോ. സി കെ മോഹനൻ, കുറുങ്കളം, കണ്ണൂർ
കഥകളി: കൃഷ്ണൻ പി കെ, പയ്യന്നൂർ
ക്ഷേത്രവാദ്യം: കെ വി ഗോപാലകൃഷ്ണമാരാർ, പയ്യാവൂർ
കളമെഴുത്ത്: ബാലൻ പണിക്കർ, കുഞ്ഞിമംഗലം
തിടമ്പുനൃത്തം: വി പി ശങ്കരൻ എമ്പ്രാന്തിരി, ഒറന്നറത്ത്ചാൽ.
തോൽപ്പാവക്കൂത്ത്: കെ വിശ്വനാഥ പുലവർ, ഷൊർണൂർ
യുവപ്രതിഭ പുരസ്‌കാരം (7500 രൂപ)
ചാക്യാർക്കൂത്ത്: കലാമണ്ഡലം ശ്രീനാഥ്, കൊളച്ചേരി, കണ്ണൂർ
കൃഷ്ണനാട്ടം: വിഷ്ണുപ്രസാദ്, എം പി പൈങ്കുളം, തൃശ്ശൂർ
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...