മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ ഭർത്താക്കന്മാരുടെ വേഷത്തിലാണ് ഇവർ രണ്ടുപേരും പുതിയ ചിത്രത്തിൽ വേഷമിടുക. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമ ഷൂട്ടിംഗ് പൂർത്തീകരിച്ചു. ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമാണ് നടി ശോഭന. കേരളത്തിൽ, മലയാള സിനിമയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വെളുപ്പെടുത്തലുകൾക്കും വളരെ മുൻപേ സിനിമാ ലോകത്തു സ്ത്രീകൾക്ക് വസ്ത്രം മാറാൻ അനിവാര്യമായ സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ താരം ശോഭനയാണ്.
ഒരിക്കൽ സാക്ഷാൽ അമിതാഭ് ബച്ചന്റെ ഇടപെടൽ മൂലം തനിക്ക് നല്ല രീതിയിൽ വേഷം മാറാൻ കാരവനിൽ സ്ഥലം ലഭിച്ച കാര്യം ശോഭന പറഞ്ഞിരുന്നു. ഗുജറാത്തിലായിരുന്നു ഇത് നടന്നത്. മറ്റൊരു സന്ദർഭത്തിലും നടിക്ക് മോശം അനുഭവം ഉണ്ടായി. സിനിമയിൽ അഭിനയിക്കാൻ നേരം ഷാൾ അഥവാ ദുപ്പട്ട ധരിച്ചു നിന്ന ശോഭനയിൽ നിന്നും ആ ദുപ്പട്ട നിരബന്ധപൂർവം എടുത്തു മാറ്റിയ ഒരു നിമിഷത്തിലൂടെ അവർ കടന്നു പോയിട്ടുണ്ട്. അത് ഷോക്ക് ഏൽപ്പിച്ചുവെന്നും താരം ഓർക്കുന്നു.
വളരെ വർഷങ്ങൾക്ക് മുൻപ്, സിനിമാ ജീവിതത്തിൽ 25 വർഷങ്ങൾ പൂർത്തിയാക്കിയ വേളയിൽ ശോഭന നൽകിയ ഒരു അഭിമുഖത്തിലാണ് ഈ വിവരം പുറത്തുവന്നത്. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന കാര്യത്തിൽ ശോഭനയ്ക്ക് വ്യക്തതയില്ല. തമിഴ് സിനിമയിൽ ആദ്യമായി അഭിനയിക്കാൻ പോയതായിരുന്നു ശോഭന അന്ന്. ഇത് സ്ത്രീകളെ മാനിക്കുന്നില്ല എന്നതിന് തെളിവാണോ എന്ന ചോദ്യത്തിന്, ആ ചെയ്തത് പുരുഷനല്ല, സ്ത്രീയായിരുന്നു എന്നാണ് ശോഭന നൽകിയ പ്രതികരണം.
ഒരു പുരുഷന് വന്ന് അത്രയും സ്വാതന്ത്ര്യത്തോടെ ദുപ്പട്ട എടുത്തുമാറ്റാൻ സാധിക്കുമോയെന്ന് ശോഭനയുടെ മറുചോദ്യം.‘അമ്മാ, ഈ ദുപ്പട്ടയൊന്നും വേണ്ടാ’ എന്ന് ഒരു സ്ത്രീ തന്റെയടുക്കൽ പറഞ്ഞതിനാൽ, ഈ വിഷയം അക്കാലത്ത് ലഘൂകരിക്കപ്പെട്ടു പോയതായി ശോഭന ഓർക്കുന്നു. അതിനു ശേഷവും ഒട്ടനവധി തമിഴ് സിനിമകളിൽ ശോഭന വേഷമിട്ടു. നടൻ രജനികാന്തിന്റെ നായികയായും ശോഭന അഭിനയിച്ചിട്ടുണ്ട്.
നേമം പുഷ്പരാജന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് ഗൗരി ശങ്കരം. കാവ്യയുടേതായി പുറത്തെത്തിയതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു...
മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ദിലീപ് ചിത്രമാണ് സി.ഐ.ഡി. മൂസ. ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2003 ല്‍ പുറത്തിറങ്ങിയ ചിത്രം കൊച്ചുകുട്ടികള്‍ മുതല്‍...