കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയത്. പിന്നാലെ വലിയ വിവാദങ്ങളിലേയ്ക്കാണ് ചർച്ചകൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സജി ചെറിയാന്റെ പ്രതികരണത്തെ വിമർശിച്ചേ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മുതൽ ഈ വിഷയത്തിൽ ഇടതുപക്ഷ മന്ത്രിമാർക്ക് തന്നെ ആശയക്കുഴപ്പമുണ്ട്. സാംസ്കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധിവച്ച് മനസിലാകുന്നതല്ല. അദ്ദേഹം വലിയൊരു മൂവ്മെന്റിന് എതിരെ നിൽക്കുകയാണ്. ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണം.
സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേർന്നു നിൽക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ ഒതുങ്ങുകയാണ് മന്ത്രി.
ഇത് സർക്കാരിൻറെ പ്രഖ്യാപിത നിലപാടല്ല. തിരുത്തുമെന്നാണ് പ്രതീക്ഷ. മന്ത്രിക്ക് രാഷ്രീയ അജ്ഞതയാണ്. പാർട്ടി ക്ലാസ് കൊടുക്കണം. തിരുത്താൻ തയ്യാറാവണം. രഞ്ജിത്തിനെ സർക്കാർ പദവിയിൽ നിന്ന് മാറ്റി നിർത്തണം. പരാതി കൊടുക്കാൻ നടി തയാറാകും. നടി പറഞ്ഞത് ആരോപണമല്ല, വെളിപ്പെടുത്തലാണ്. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആഷിഖ് അബു പറഞ്ഞു.
15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രമാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...