കുറ്റം ചെയ്തവരുടെ പേരുകളേക്കാൾ പ്രധാനം ഇനിയുള്ള നടപടികളാണ്! സർക്കാർ ഇനിയെന്ത് ചെയ്യുന്നുവെന്ന് സസൂക്ഷ്മം നിരീക്ഷിക്കുമെന്ന്- പാർവതി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നേരത്തേ നടപടി എടുക്കേണ്ടതായിരുന്നെന്നും എങ്കിൽ നാലര വർഷം കൊണ്ട് നിരവധി ജീവിതങ്ങൾ മാറിയേനേ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് ഡബ്ലു.സി.സി രംഗത്തെത്തി. പ്രവർത്തകയും നടിയുമായ പാർവതി തിരുവോത്ത്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നു എന്ന് പറയുന്ന സർക്കാർ ഈ വിഷയത്തിൽ നടപടി സ്വീകരിക്കാൻ വൈകിയെന്നും പാർവതി പറഞ്ഞു. ഡബ്ലു.സി.സി ഉൾപ്പെടെയുളള സംഘടനകൾ ചോദിക്കുന്നതും വാദിക്കുന്നതും ആളുകളുടെ ജീവിതവും തൊഴിലിനേയും കുറിച്ചാണ്. തൊഴിലിടങ്ങളിലെ അവകാശങ്ങളെ കുറിച്ചാണ്. കുറ്റം ചെയ്തവരുടെ പേരുകളേക്കാൾ പ്രധാനം ഇനിയുള്ള നടപടികളാണെന്നും സർക്കാർ ഇനിയെന്ത് ചെയ്യുന്നുവെന്ന് സസൂക്ഷ്മം നിരീക്ഷിക്കുമെന്നും പാർവതി പറഞ്ഞു. തങ്ങൾ ഇതുവരെ പറഞ്ഞതിനെല്ലാം വിശ്വാസ്യത കൈവന്നതിൽ സന്തോഷമുണ്ട്, ട്രിബ്യൂണൽ, കോൺക്ലെവ് നിർദേശങ്ങൾക്ക് കൂടുതൽ വ്യക്തത വേണമെന്നും പാർവതി പറഞ്ഞു. വിഷയത്തിൽ പ്രതികരിച്ച മന്ത്രിമാരുടെ പ്രസ്താവനകൾ നിരാശയുണ്ടാക്കിയെന്നും ഇരകൾ കേസുകൊടുക്കട്ടേയെന്ന് പറയുന്നത് സങ്കടകരമാണെന്നും പറഞ്ഞ പാർവതി ജനങ്ങളേൽപ്പിച്ച വിശ്വാസം സർക്കാർ തകർത്തു എന്നും വിമർശിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എമ്പുരാനെ കുറിച്ചുളള വാർത്തകളാണ് വൈറലാകുന്നത്. വിവാദങ്ങൾ പെരുക്കുന്നതിനിടയിലും എമ്പുരാൻ ഹൗസ്ഫുള്ളായി തുടരുകയാണ്. ഈ വേളയിൽ തന്റെ ഉടമസ്ഥതയിലുള്ള...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടനും കേന്ദ്രസഹമന്ത്രിയുമായി സുരേഷ് ഗോപി. എമ്പുരാൻ വിവാദം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ മോഹൻലാൽ ചിത്രം എമ്പുരാനെ കുറിച്ചുള്ള ചർച്ചളാണ് സോഷ്യൽ മീഡിയയിൽ. രാഷ്ട്രീയ പാർട്ടികളെല്ലാം സംഭവം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...