
Bigg Boss
ബിഗ് ബോസ് തമിഴിൽ ഞെട്ടിക്കാൻ കമലഹാസന് പകരം ആ സൂപ്പർ സ്റ്റാർ എത്തുന്നു! പ്രതിഫലം കോടികൾ..
ബിഗ് ബോസ് തമിഴിൽ ഞെട്ടിക്കാൻ കമലഹാസന് പകരം ആ സൂപ്പർ സ്റ്റാർ എത്തുന്നു! പ്രതിഫലം കോടികൾ..
Published on

ഇന്ത്യയിലെ തന്നെ നാനാ ഭാഷകളിലും ഏറെ ജനപ്രീതിയുള്ള ടെലവിഷൻ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഹിന്ദിയിൽ സൽമാൻഖാനും. മലയാളത്തിൽ മോഹൻലാലും അതുപോലെ തമിഴിൽ കമലഹാസനുമാണ് ബിഗ് ബോസിന്റെ അവതാരകർ. മത്സരാർത്ഥികൾക്കു താമസിക്കുന്നതിനായി വിശാലമായതും മനോഹരമായി അലങ്കരിച്ചതുമായ ഒരു വീടാണ് തയ്യാറാക്കിയിരിക്കുന്നത്. കിടപ്പുമുറികൾ, അടുക്കള, സംഭരണശാല, കുളിമുറികൾ, നീന്തൽക്കുളം, പൂന്തോട്ടം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
വീട്ടിലെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളുണ്ട്. മത്സരാർത്ഥികളും ബിഗ് ബോസ് അധികൃതരും തമ്മിൽ സംസാരിക്കുന്നതിനായി ഒരു കൺഫെഷൻ മുറിയും ഇവിടെയുണ്ട്. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ടെലിവിഷൻ, ടെലിഫോൺ, ഇന്റർനെറ്റ് എന്നിങ്ങനെയുള്ള യാതൊരു വിധ സംവിധാനങ്ങളും ഇവിടെയില്ല. ഇത് തന്നെയാണ് ബിഗ്ബോസിന്റെ പ്രത്യേകതയും. 2017ൽ ആയിരുന്നു ബിഗ് ബോസ് തമിഴ് ആരംഭിക്കുന്നത്. കഴിഞ്ഞ ഏഴ് സീസൺ വരെ കമൽഹാസൻ ആയിരുന്നു അവതാരകൻ..
എന്നാലിപ്പോഴിതാ ബിഗ് ബോസിൽ നിന്ന് കമലഹാസൻ പിൻമാറുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിനിമാ തിരക്കുകൾ കാരണമാണ് പിൻമാറുന്നതെന്നാണ് താരം അറിയിച്ചത്. എട്ടാം സീസണിൽ മാത്രമാകും താൻ ഇല്ലാതിരിക്കുക എന്നും കമലഹാസൻ പറഞ്ഞു. ഇതോടെ പുതിയ അവതാരകൻ ആരാകും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ മക്കൾസെൽവൻ വിജയ് സേതുപതിയാകും ബിഗ് ബോസ് പുതിയ സീസണിലെ അവതാരകൻ എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഒരു കോടിയോളം രൂപയാണ് വിജയ് സേതുപതിക്ക് ഒരു എപ്പിസോഡിന് ലഭിക്കുക. ശനി,ഞായർ ദിവസങ്ങളിലായിരിക്കും അവതാരകൻ മത്സരാർത്ഥികളെ കാണാൻ എത്തുക. ഇതോടൊപ്പം സ്പെഷ്യൽ എപ്പിസോഡുകളും ഉണ്ടാകും. 130 കോടി രൂപയാണ് കമലഹാസൻ ബിഗ് ബോസിനായി വാങ്ങിയത്.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്ഡർ...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...