Social Media
ഓർക്കാത്ത ദിവസങ്ങളില്ല; അന്തരിച്ച നിർമാതാവ് രാജ് കൗശാലിന്റെ പിറന്നാൾ ആഘോഷമാക്കി നടിയും ഭാര്യയുമായ മന്ദിര ബേദി
ഓർക്കാത്ത ദിവസങ്ങളില്ല; അന്തരിച്ച നിർമാതാവ് രാജ് കൗശാലിന്റെ പിറന്നാൾ ആഘോഷമാക്കി നടിയും ഭാര്യയുമായ മന്ദിര ബേദി
ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനായിരുന്നു ബോളിവുഡ് നിർമാതാവ് രാജ് കൗശൽ. എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് കുടുംബത്തിനോ സുഹൃത്തുക്കൽക്കോ സബപ്രവർത്തകർക്കോ മുക്തരാകാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ അദ്ദേഹത്തിനറെ ജന്മവാർഷികം ആഘോഷമാക്കുന്ന ഭാര്യ മന്ദിര ബേദിയുടെ വീഡിയോയാണ് വൈറലാകുന്നത്.
കുടുംബത്തിനൊപ്പമായിരുന്നു നടി കൂടിയായ മന്ദിര ബേദിയുടെ പിറന്നാൾ ദിന ആഘോഷം. രാജ് കൗശലിന്റെ ഓർമ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ജന്മദിനാശംസകൾ രാജി.. നീ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 3 വർഷത്തിലേറെയായി. ഞങ്ങൾ നിന്നെ കുറിച്ചോർക്കാത്ത ദിവസങ്ങളില്ല, നിമിഷങ്ങളില്ല. ഓരോ ദിവസവും ഞങ്ങൾ നിന്നെ മിസ് ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ നിന്റെ ജന്മദിനത്തിൽ, നിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ഞങ്ങൾ.
എത്ര മനോഹരമായ മനുഷ്യനായിരുന്നു നീ. നിന്റെ നിസ്വാർത്ഥത, ഊർജം, ദയ, നിന്റെ ആ ഉയർന്ന ശബ്ദം, ഒരുപാട് ഒരുപാട് സ്‌നേഹനിർഭരമായ ഹൃദയം. എല്ലാം ഞങ്ങൾ മിസ് ചെയ്യുന്നുണ്ട്. എന്നുമാണ് മന്ദിര ബേദി കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് വീഡിയോയാക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും.
2021 ജൂൺ 30നായിരുന്നു രാജ് കൗശാൽ അന്തരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 49 വയസായിരുന്നു പ്രായം. 1999 ഫെബ്രുവരിയിലാണ് രാജ് കൗശാലും മന്ദിര ബേദിയും വിവാഹിതരാവുന്നത്. 2011ലാണ് അവർക്ക് മകൻ പിറക്കുന്നത്. 2020ൽ ദമ്പതികൾ താര എന്ന പെൺകുഞ്ഞിന് ദത്തെടുത്തിരുന്നു.