
Malayalam Breaking News
പേർളിയെ മരുമകളായി വരവേൽക്കാൻ ഒരുങ്ങി ശ്രീനിഷിന്റെ അമ്മ !! വിവാഹം ഉടനെന്ന് സൂചന….
പേർളിയെ മരുമകളായി വരവേൽക്കാൻ ഒരുങ്ങി ശ്രീനിഷിന്റെ അമ്മ !! വിവാഹം ഉടനെന്ന് സൂചന….
Published on

പേർളിയെ മരുമകളായി വരവേൽക്കാൻ ഒരുങ്ങി ശ്രീനിഷിന്റെ അമ്മ !! വിവാഹം ഉടനെന്ന് സൂചന….
ബിഗ്ബോസ് മലയാളം ആദ്യ പതിപ്പിന് തിരശീല വീണിരിക്കുകയാണ്. ആദ്യ പതിപ്പിൽ കിരീടം ചൂടിയത് സാബുമോനാണെങ്കിലും പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും ഏറ്റവും കൂടുതൽ കിട്ടിയത് പേർളി മാണിക്കും ശ്രീനിഷിനുമാണെന്നത് സംശയമേതുമില്ലാത്ത കാര്യമാണ്. തുടക്കത്തിൽ റേറ്റിങ്ങിൽ കണ്ണീർ സീരിയലുകളെക്കാളും പിറകിലായിരുന്ന ബിഗ്ബോസിനെ മുന്നോട്ട് നയിച്ചതും ഇവരുടെ പ്രണയമായിരുന്നു.
ഇവരുടെ പ്രണയത്തിൽ പ്രേക്ഷകർക്കെല്ലാം ആദ്യം സംശയമുണ്ടായിരുന്നു. ബിഗ്ബോസിൽ നിന്ന് പുറത്താകാതെ നില നിൽക്കാനും വിജയിക്കാനുമുള്ള വെറും കളികൾ ആയിട്ടാണ് ആദ്യം എല്ലാവരും ആ പ്രണയത്തെ നോക്കി കണ്ടത്. എന്നാൽ എപ്പിസോഡുകൾ കടന്നു പോകെ ഇതൊരു കളിയല്ല എന്ന ആളുകൾക്ക് ബോധ്യമായി. കട്ട സപ്പോർട്ടുമായി പ്രേക്ഷകർ രംഗത്ത് വരികയും ചെയ്തു.
ആദ്യം എതിർത്ത പേർളിയുടെ വീട്ടുകാർ ഈ ബന്ധത്തിന് പച്ച കൊടി കാണിച്ചിരിക്കുകയാണ്. ശ്രീനിഷിന്റെ വീട്ടുകാർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ അവരും ഈ ബന്ധത്തിന് സമ്മതം മൂളിയതായി അറിയുന്നു. പേർളിയെ തന്റെ മരുമകളായി വിളക്ക് കൊടുത്ത് വീട്ടിൽ കൈ പിടിച്ചു കയറ്റാൻ ഒരുങ്ങുകയാണ് ശ്രീനിഷിന്റെ അമ്മ എന്നാണ് വാർത്തകൾ പുറത്തു വരുന്നത്.
Sreenish’s family ready to welcome Pearle Maaney
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...