
Hollywood
പാകിസ്താനി ഗായിക ഹനിയ അസ്ലം അന്തരിച്ചു
പാകിസ്താനി ഗായിക ഹനിയ അസ്ലം അന്തരിച്ചു
Published on

നിരവധി ആരാധകരുള്ള പാകിസ്താനി ഗായിക ഹനിയ അസ്ലം അന്തരിച്ചു. 39 വയസായിരുന്നു പ്രായം. ഇക്കഴിഞ്ഞ ഞായറാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. മുൻ ബാൻഡ് അംഗവും ബന്ധുവുമായ സെബ് ബംഗഷ് ആണ് ഗായികയുടെ മരണം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
പാകിസ്ഥാനിലെ ജനപ്രിയ ബാൻഡുകളിലൊന്നായിരുന്നു ഹനിയയുടേത്. സ്ത്രീകൾമാത്രം അംഗമായ പാകിസ്താനിലെ ആദ്യ സംഗീതബാൻഡ് രൂപീകരിച്ചതും ഹനിയ ആയിരുന്നു.
ഇങ്ങനെയാണ് ഹനിയ സംഗീതലോകത്തേയ്ക്ക് എത്തുന്നതും. 2007 ൽ ബന്ധുവും സംഗീതജ്ഞയുമായ സെബ് ബംഗാഷുമായിച്ചേർന്ന് ഇരുവരും ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ചെയ്തു. 2014-ൽ ഹനിയ കാനഡയിലേക്ക് ഉപരിപഠനത്തിനായി പോകുംവരെ ഇരുവരും നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു.
2014-ൽ പുറത്തിറങ്ങിയ ഹൈവേ എന്ന ഹിന്ദിചിത്രത്തിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ആലിയഭട്ടിനൊപ്പമായിരുന്നു ഹനിയ പാടിയത്. പാകിസ്താനിലെ കോക്ക് സ്റ്റുഡിയോയിലൂടെ പുറത്തുവന്ന ലൈലി ജാൻ, ബിബി സനം, പൈമോന, ചുപ്, ടാൻ ഡോലെ, ദോസ്തി, തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്.
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...