
Actress
മഞ്ഞ സാരിയുടുത്ത് ഭർത്താവിനൊപ്പം ഹോക്കി കളിച്ച് തപ്സി പന്നു; കൈയ്യടിച്ച് സഹേദരിയും; വൈറലായി ചിത്രങ്ങൾ
മഞ്ഞ സാരിയുടുത്ത് ഭർത്താവിനൊപ്പം ഹോക്കി കളിച്ച് തപ്സി പന്നു; കൈയ്യടിച്ച് സഹേദരിയും; വൈറലായി ചിത്രങ്ങൾ
Published on

നിരവധി ആരധകരുള്ള നടിയാണ് തപ്സി പന്നു. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ മാർച്ചിലാണ് തപ്സിയും മത്യാസും ഉദയ്പൂരിൽ വെച്ച് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു നടിയുടേത്. വിവാഹ ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു.
തന്റെ സഹോദരിയ്ക്കും ത്യാസ് ബോയ്ക്കുമൊപ്പം ഒരാഴ്ചയായി തപ്സി പാരീസിലാണ് ഉള്ളത്. ഇപ്പോഴിതാ ഇവരുടെ പുതിയ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. പാരീസിൽ നിന്നും ഭർത്താവ് മത്യാസ് ബോയ്ക്കൊപ്പം മഞ്ഞ സാരിയുടുത്ത് ഹോക്കി കളിക്കുകയാണ് തപ്സി. വരകളുള്ള ടീ ഷർട്ടും മഞ്ഞ സാരിയും ബൂട്ടും അണിഞ്ഞ തപ്സിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
ഒരു ജോടി കമ്മലും സൺ ഗ്ലാസും വളകളും അണിഞ്ഞുള്ള തപ്സിയുടെ ലൂക്കാണ് വൈറലാകുന്നത്. എന്നാൽ കാഷ്വൽ വസ്ത്രത്തിലായിരുന്നു മത്യാസ് ബോയ്. മാത്രമല്ല ഭർത്താവിനൊപ്പം ഹോക്കി കളിയ്ക്കുന്ന തപ്സിയെ പ്രോത്സാഹിപ്പിക്കുന്ന സഹോദരിയേയും ചിത്രങ്ങളിൽ കാണാം.
അതേസമയം ബാഡ്മിൻ്റൺ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവരെ പരിശീലിപ്പിക്കാനായാണ് തപ്സിയുടെ ഭർത്താവ് മത്യാസ് ബോ പാരീസിലെത്തിയത്. നേരത്തെ ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന തപ്സിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...
ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ...