
Actress
വിജയുടെ ദളപതി 69 ൽ മമിത ബൈജുവും!!; നടി എത്തുന്നത് സുപ്രധാന വേഷത്തിൽ
വിജയുടെ ദളപതി 69 ൽ മമിത ബൈജുവും!!; നടി എത്തുന്നത് സുപ്രധാന വേഷത്തിൽ

തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന ഓരോ വിശേഷങ്ങൾക്കായും പ്രേക്ഷകർ കാത്തിരിക്കുകയാണ്. കുറച്ച് നാളുകൽക്ക് മു്നപായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തയിത്. കരാർ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തയാക്കുമെന്നും അതിന് ശേഷം ചിത്രങ്ങളൊന്നും ചെയ്യില്ലെന്നുമായിരുന്നു വിജയ് പറഞ്ഞിരുന്നത്.
അപ്പോൾ മുതൽ ദളപതി 69 എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് വൈറലായിരുന്നത്. ഇതിന്റേതായി പുറത്തെത്തിയ പുിതിയ അപ്ഡേറ്റുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ദളപതി 69ൽ മലയാളി താരം മമിത ബൈജുവും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
സിനിമയുടെ ഭാഗമാകുന്നതിന് നടി സമ്മതം അറിയിച്ചിട്ടുണ്ടെന്നും സിനിമയിൽ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. എച്ച് വിനോദും വിജയ്യും ചേർന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകൾ ചെന്നൈയിൽ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ലുക്ക് ടെസ്റ്റ് പൂർത്തിയാക്കിയ ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.
സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നാണ് വിവരം. സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗോട്ടാണ് നിലവിൽ ദളപതി വിജയ് നായകനായി വേഷമിട്ട് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിർവഹിക്കുന്നത് സിദ്ധാർഥയാണ്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയുടെ ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു.
വിക്രമിന് ശേഷം ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ വിജയ് നായകനായപ്പോൾ പ്രതീക്ഷയ്ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോർഡുകളും മറികടക്കുകയും ചെയ്തിരുന്നു. ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...