
Bollywood
സൽമാനെ വ ധിക്കാനായി ലോറൻസ് ബിഷ്ണോയ് ആറ് പേർക്ക് 20 ലക്ഷം രൂപ നൽകി; വൻ വഴിത്തിരിവിലേയ്ക്ക്!
സൽമാനെ വ ധിക്കാനായി ലോറൻസ് ബിഷ്ണോയ് ആറ് പേർക്ക് 20 ലക്ഷം രൂപ നൽകി; വൻ വഴിത്തിരിവിലേയ്ക്ക്!

കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെ വ ധിക്കാനായി ബിഷ്ണോയി സംഘം ശ്രമിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നത്. ഏപ്രിൽ 14-ന് ആയിരുന്നു സംഭവം. ഇപ്പോഴിതാ ഈ സംഭവത്തിൽ വൻ വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. സൽമാനെ വ ധിക്കാനായി അധോലോക നായകൻ ലോറൻസ് ബിഷ്ണോയ് ആറ് പേർക്ക് 20 ലക്ഷം രൂപ നൽകിയെന്നാണ് വെളിപ്പെടുത്തൽ.
ബൈ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ആണ് ഇതേ കുറിച്ച് പറയുന്നത്. സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെക്കുന്നതിന് മുൻപ് അൻമോൽ ബിഷ്ണോയ് ഷൂട്ടർമാരായ വിക്കി ഗുപ്തയോടും സാഗർ പാലിനോടും ഒമ്പത് മിനിറ്റ് നീണ്ട നേരം സംസാരിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
സൽമാൻ ഖാനെ ഭയപ്പെടുത്തുന്ന തരത്തിൽ വെടിയുതിർക്കാന്നാണ് ഷൂട്ടർമാരോട് ആവശ്യപ്പെട്ടത്. ജയിലിലായ ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിക്കെതിരെയും ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗമെന്ന് ആരോപിക്കപ്പെടുന്ന രോഹിത് ഗോദേരയിക്ക് എതിരെയും മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് (എൻബിഡബ്ലിയു) പുറപ്പെടുവിച്ചിട്ടുണ്ട്.
മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൽമാൻ ഖാന്റെ വസതിയായ ഗാലക്സി അപാർട്മെൻ്റിന് മുന്നിലാണ് വെ ടിവെപ്പുണ്ടായത്. നടന്റെ വീടിന് മുന്നിലേയ്ക്ക് ബൈക്കിലെത്തിയ രണ്ടുപേർ മൂന്നുതവണ വെടിയുതിർക്കുകയായിരുന്നു. ആർക്കും പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല.
പിന്നാലെ നടന്റെ വീടിന് പുറത്തും പരിസരത്തും കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. ലോറൻസ് ബിഷ്ണോയി ഇപ്പോൾ അഹമ്മദാബാദിലെ സബർമതി ജയിലിലാണ്. ദീർഘനാളുകളായി ലോറൻസ് ബിഷ്ണോയിയുടെ സംഘം സൽമാന് നേരേ വ ധഭീഷണി ഉയർത്തുകയാണ്.
1998-ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേ ട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറൻസ് ബിഷ്ണോയി നടനെ വ ധിക്കാൻ ശ്ര മിക്കുന്നത്. എന്നാൽ ആക്രമണത്തിന് മുൻപ് പ്രതികൾ ബാന്ദ്രയിലെ രണ്ട് ബോളിവുഡ് താരങ്ങളുടെ വസതികളിൽ നിരീക്ഷണം നടത്തിയതായുള്ള വിവരങ്ങളും പുറത്തെത്തിയിരുന്നു.
ഏപ്രിൽ 8,12 തിയതികളിലാണ് പ്രതികൾ മറ്റ് താരങ്ങളുടെ വീടുകൾ നിരീക്ഷിച്ചത്. സൽമാൻറെ ഉൾപ്പെടെ മൂന്ന് വസതികളുടെയും ദൃശ്യങ്ങൾ പകർത്തി അൻമോൽ ബിഷ്ണോയിക്ക് അയച്ചു. എന്നാൽ ആ ക്രമണത്തിന് മടിച്ച പ്രതികളോട് കൃത്യം പൂർത്തിയാക്കിയാൽ നേട്ടമുണ്ടെന്ന് ബിഷ്ണോയ് ഉറപ്പുനൽകി. ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പ്രതികൾ പിന്നീട് നശിപ്പിച്ചെന്നാണ് സൂചന.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....