Connect with us

അമിതാഭ് ബച്ചന് 4.5 കോടി വിലയുള്ള റോൾസ് റോയ്‌സ് സമ്മാനിച്ചപ്പോൾ അമ്മയെന്നെ മണ്ടനെന്ന് വിളിച്ച് തല്ലി; സംവിധായകൻ വിധു വിനോദ് ചോപ്ര

Bollywood

അമിതാഭ് ബച്ചന് 4.5 കോടി വിലയുള്ള റോൾസ് റോയ്‌സ് സമ്മാനിച്ചപ്പോൾ അമ്മയെന്നെ മണ്ടനെന്ന് വിളിച്ച് തല്ലി; സംവിധായകൻ വിധു വിനോദ് ചോപ്ര

അമിതാഭ് ബച്ചന് 4.5 കോടി വിലയുള്ള റോൾസ് റോയ്‌സ് സമ്മാനിച്ചപ്പോൾ അമ്മയെന്നെ മണ്ടനെന്ന് വിളിച്ച് തല്ലി; സംവിധായകൻ വിധു വിനോദ് ചോപ്ര

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ ബോളിവുഡിന് സമ്മാനിച്ച സംവിധായകനാണ് വിധു വിനോദ് ചോപ്ര. അദ്ദേഹത്തിന്റെ ’12ത് ഫെയിൽ’ വലിയ രീതിയിൽ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അമിതാഭ് ബച്ചനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ബിഗ് ബിക്ക് കോടികൾ വിലമതിക്കുന്ന കാർ സമ്മാനിച്ചതിന് അമ്മ തന്നെ തല്ലിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ഈ സംഭവം ഞാൻ ഒരിക്കലും മറക്കില്ല. എന്നെ സഹിച്ചതിനും സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനും ഞാൻ അമിതാഭ് ബച്ചന് 4.5 കോടി വിലയുള്ള റോൾസ് റോയ്‌സ് സമ്മാനിച്ചു.

അമിതാഭിന് കാർ സമ്മാനിക്കാനായി പോയപ്പോൾ ഞാൻ അമ്മയേയും കൂട്ടിയാണ് പോയത്. അമ്മയാണ് അദ്ദേഹത്തിന് വണ്ടിയുടെ താക്കോൽ സമ്മാനിച്ചത്. തിരിച്ചുവന്ന് എന്റെ കാറിലിരുന്നു. അന്ന ഞാൻ നീല മാരുതി വാനാണ് ഓടിച്ചിരുന്നത്. ആ സമയത്ത് ഞാൻ ഡ്രൈവറെ വച്ചിരുന്നില്ല. അതിനാൽ ഞാനാണ് ഡ്രൈവ് ചെയ്തിരുന്നത്.

നീയാണോ അവന് കാർ നൽകിയത് എന്ന് അമ്മ എന്നോട് ചോദിച്ചു. അതെ എന്നു പറഞ്ഞപ്പോൾ നീ എന്താണ് പുതിയ കാർ വാങ്ങിക്കാത്തത് എന്നായിരുന്നു അമ്മയുടെ ചോദ്യം. സമയമുണ്ടല്ലോ വാങ്ങാം എന്ന് ഞാൻ പറഞ്ഞു. ഇത് 11 ലക്ഷത്തിന്റെ കാർ ആണല്ലേ എന്നാണ് അമ്മ ചോദിച്ചത്.

കാറിന്റെ വില 4.5 കോടി ആണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. അതിനാൽ ഞാൻ ചിരിച്ചുകൊണ്ട് വില പറഞ്ഞു. അതുകേട്ടതും മണ്ടൻ എന്നു വിളിച്ച് അമ്മ എന്നെ തല്ലി. ഞാനത് ഒരിക്കലും മറക്കില്ല എന്നാണ് വിധു വിനോദ് ചോപ്ര പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

2007ൽ പുറത്തിറങ്ങിയ ഏകലവ്യയിലാണ് വിധു വിനോദ് ചോപ്രയും അമിതാഭ് ബച്ചനും ഒന്നിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിങ്ങിന് തന്നെ സഹിച്ചതിനും സിനിമ ഉപേക്ഷിക്കാതിരുന്നതിനുമായിരുന്നു സ്‌പെഷ്യൽ സമ്മാനം. ഏകലവ്യയിൽ അഭിനയിക്കുന്നതിനു മുൻപ് തന്നെ ജയ ബച്ചൻ അമിതാഭ് ബച്ചനോട് വിധുവിന്റെ സെറ്റിലെ ദേഷ്യത്തേക്കുറിച്ച്‌ സൂചന നൽകിയിരുന്നു. ജയ പറഞ്ഞതുപോലെ സെറ്റിൽ ഇരുവരും തമ്മിൽ പല പ്രശ്‌നങ്ങളുമുണ്ടായി. എന്നാൽ അമിതാഭ് ബച്ചൻ സിനിമ പൂർത്തിയാക്കുകയായിരുന്നുവെന്നാണ് ചില റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

More in Bollywood

Trending