Actor
മജ്ജ ദാനം ചെയ്ത് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു; സൽമാൻ ഖാൻ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ; സുനിൽ ഷെട്ടി
മജ്ജ ദാനം ചെയ്ത് ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു; സൽമാൻ ഖാൻ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൻ; സുനിൽ ഷെട്ടി
നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വാർത്തകൾ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ നടനും സൽമാന്റെ അടുത്ത സുഹൃത്തുമായ സുനിൽ ഷെട്ടി അദ്ദേഹത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ലോകത്തെ മാറ്റാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് സൽമാൻ ഖാൻ. മുമ്പ് അദ്ദേഹം തന്റെ മജ്ജ മറ്റൊരാൾക്ക് ദാനം ചെയ്തിരുന്നു. ദൈവത്തിന്റെ അനുഗ്രഹം എന്നും സൽമാന് ഉണ്ടാകും. അദ്ദേഹം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനാണ് എന്നാണ് ഞാൻ കരുതുന്നതെന്നാണ് സുനിൽ ഷെട്ടി പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ മജ്ജ ഡോണർ ആണ് സൽമാൻ ഖാൻ. 2010 ആണ് നടൻ ഒരു ചെറിയ പെൺകുഞ്ഞിന് മജജ നൽകി ജീവൻ രക്ഷിച്ചത്.
ഇതേ കുറിച്ച് എം.ഡി.ആർ. ഐ(Marrow Donor Registry India) ൽ അംഗമായിരുന്ന ഡോക്ടർ സുനിൽ പരേഖർ ഒരിക്കൽ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ മജ്ജ ദാനത്തെക്കുറിച്ചുള്ള അവബോധം കുറവായിരുന്ന സമയത്താണ് സൽമാൻ മജ്ജ ദാനം ചെയ്തത്. നടനിലൂടെ മജ്ജ ദാനത്തെക്കുറിച്ചുള്ള അറിവും സാധ്യതയും കൂടുതൽ ആളുകളിൽ എത്തയെന്നും ഡോക്ടർ പറഞ്ഞിരുന്നു.
ശരീരത്തിലെ ഏറ്റവും വലുതും പ്രവർത്തനനിരതവുമായ അവയവമാണ് അസ്ഥി മജ്ജ. അസ്ഥികളുടെ ഉൾഭാഗത്തുള്ള കോശങ്ങളാണ് മജ്ജ എന്ന് പറയുന്നത്.
ഹീമാറ്റോപോയസിസ് എന്ന പ്രക്രിയ വഴി മജ്ജയിൽ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നതാണ്. അസ്ഥിമജ്ജ മാറ്റിവയ്ക്കൽ, ഹെമറ്റോപോയിറ്റിക് സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് (HSCT) എന്നും അറിയപ്പെടുന്നു. 17നും 55നും ഇടയിൽ പ്രായമുള്ള, ആരോഗ്യമുള്ള, മറ്റ രോഗങ്ങളില്ലാത്ത വ്യക്തിയ്ക്ക് മജ്ജ ദാനം ചെയ്യാവുന്നതാണ്.