തമിഴ് സിനിമാ ലോകത്ത് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ. ഇതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്ന് മുതൽ പതിനാറ് വരെ പുതിയ സിനിമാ സംബന്ധമായ വർക്കുക്കളെല്ലാം തടയാൻ തീരുമാനിച്ചിരിക്കുകയാണ് പ്രൊഡ്യൂസേർസ്. ആർട്ടിസ്റ്റുകളുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം ഉയർന്ന് വരുന്ന നിർമാണച്ചെലവ് പരിശോധിക്കാനും പ്രൊഡക്ഷന്റെ വിവിധ ഘട്ടങ്ങളിൽ കുടങ്ങിക്കിടക്കുന്ന സിനിമകൾ നേരിടുന്ന തടസം ഇല്ലാതാക്കാനുമാണ് ഈ തീരുമാനം.
അതേസമയം ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ നടൻ ധനുഷിനെതിരെയാണ് പ്രധാന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ധനുഷിനെയാണ് പേരെടുത്ത് പറഞ്ഞത്. കോടികളാണ് ധനുഷിന്റെ പ്രതിഫലമെന്നും നിരവധി പ്രൊഡ്യൂസർമാരിൽ നിന്നും ധനുഷ് അഡ്വാൻസായി പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും നിർമാതാക്കൾ പറയുന്നു.
അഡ്വാൻസ് വാങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇതുവരെയും ഷൂട്ടിംഗിന് വരുന്നില്ലെന്നാണ് നടനെതിരെ വരുന്ന പ്രധാന ആരോപണം. ഇതേതുടർന്ന് ഇനി പുതിയ സിനിമയ്ക്കായി ധനുഷിനെ സമീപിക്കും മുമ്പ് സംഘടനയെ സമീപിക്കേണമെന്നാണ് തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ നയൻതാരയുടെ പേര് പറഞ്ഞിട്ടില്ല. എങ്കിലും നയൻതാര ഷൂട്ടിംഗ് സ്പോട്ടിൽ വരുമ്പോൾ ഏഴെട്ട് പേർ ഒപ്പം ഉണ്ടാകുമെന്ന് നേരത്തെ പരാതി ഉയർന്നിട്ടുണ്ട്. കുഞ്ഞുങ്ങൾ പിറന്നതോടെ രണ്ട് ആയമാരും വരുന്നുണ്ടെന്നും ഈ ആയമാർക്കും നിർമാതാക്കൾ കാശ് കൊടുക്കണമെന്നുമാണ് ആരോപണം. നിങ്ങൾ കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടെങ്കിൽ അവരെ നോക്കാൻ ആയയെ കൊണ്ട് വരുന്നുണ്ടെങ്കിൽ നിങ്ങളല്ലേ കാശ് കൊടുക്കേണ്ടതെന്നും നിർമാതാക്കൾ അല്ലല്ലോയെന്നും പ്രമുഖ തമിഴ് മാധ്യമപ്രവർത്തകൻ അന്തനൻ ചോദിക്കുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മിനിസ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും പ്രിയ താരമാണ് ലക്ഷ്മിപ്രിയ. നിലവിൽ ബിഗ് സ്ക്രീനിൽ അത്ര സജീവമല്ലെങ്കിലും സ്റ്റാർ മാജിക്കിലൂടെ മിനി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...