
News
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുന്നു; കമൽഹാസൻ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുന്നു; കമൽഹാസൻ

അപ്രതീക്ഷിത ദുരന്തത്തിന്റെ നടുങ്ങലിലാണ് കേരളക്കര. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 151ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഈ വേളയിൽ മലയാളികളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് കമൽഹാസൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുകയാണ്. പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്. അതിൻ്റെ ആഘാതം മനസിലാക്കി നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേെണ്ട സമയമായിരിക്കുന്നു.
അത് അത്യാവശ്യമാണ്. ഈ ദുഷ്കരമായ സാഹചര്യത്തിൽ ജനങ്ങളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാർ ജീവനക്കാർക്കും എൻ്റെ നന്ദി അറിയിക്കുന്നു എന്നാണ് കമൽഹാസൻ കുറിച്ചത്.
നേരത്തെ ഉരുൾപൊട്ടലിൽ ദുഃഖം അറിയിച്ച് നടൻ വിജയും രംഗത്തെത്തിയിരുന്നു. കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയാണ്. എൻ്റെ ചിന്തകളും പ്രാർഥനകളും ഉരുൾപൊട്ടൽ ബാധിച്ച് ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നുവെന്നും വിജയ് പറഞ്ഞു.
മേപ്പാടിക്കടുത്ത് ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോവുകയും ചെയ്തു. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. പുഴക്ക് കുറുകെ ആർമിയും ഫയർഫോഴ്സും ചേർന്ന് താത്കാലിക പാലം നിർമ്മിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
സൈന്യത്തിന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം. മഴയും കോടമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുന്നുണ്ട്. നൂറു കണക്കിന് ആളുകൾ മുണ്ടക്കൈയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...