Connect with us

ഒരു ദിവസത്തെ പ്രതിഫലം 1 ലക്ഷം രൂപയോ..?? കൂടുതൽ പ്രതിഫലം ആ താരത്തിന്; ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം സീരിയലിലെ ഗൗതം ഐ പി എസ് മനസ്സ് തുറക്കുന്നു….

Malayalam

ഒരു ദിവസത്തെ പ്രതിഫലം 1 ലക്ഷം രൂപയോ..?? കൂടുതൽ പ്രതിഫലം ആ താരത്തിന്; ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം സീരിയലിലെ ഗൗതം ഐ പി എസ് മനസ്സ് തുറക്കുന്നു….

ഒരു ദിവസത്തെ പ്രതിഫലം 1 ലക്ഷം രൂപയോ..?? കൂടുതൽ പ്രതിഫലം ആ താരത്തിന്; ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം സീരിയലിലെ ഗൗതം ഐ പി എസ് മനസ്സ് തുറക്കുന്നു….

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. പരമ്പര തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളുവെങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടാൻ ഈ സീരിയലിന് കഴിഞ്ഞിട്ടുണ്ട്.

ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തത്തിലെ ഓരോ കഥാപത്രങ്ങളും ആരാധകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. അതുപോലെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ ഒരു കഥാപാത്രമാണ് ഗൗതം മഹേശ്വർ ഐ പി എസ്. നന്ദയുടെ സ്വന്തം ഗൗതമേട്ടൻ. സീരിയലിൽ ഗൗതമായി അഭിനയിക്കുന്നത് സജേഷ് കണ്ണോത്ത് ആണ്.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സജേഷ്. ചന്ദ്രകാന്തത്തിലെ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. പോലീസ് വേഷം ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്തമായ ​ഗെറ്റപ്പാണ് ഈ സീരിയലിൽ സജേഷിന്.

സീരിയലിൽ അഭിനയിക്കുന്നത് കൊണ്ട് സിനിമയിൽ അവസരം കിട്ടാത്ത അവസ്ഥ വരാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് സജേഷ് പറഞ്ഞത്. ഡേയ്റ്റിന്റെ പ്രശ്നമാണ് വരാറുള്ളത് എന്നാണ് താരം പറയുന്നത്. സീരിയിലെ വരുമാനത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരു ദിവസം ഒരു ലക്ഷം രൂപയാണോ പ്രതിഫലം ലഭിക്കുന്നത് എന്ന ചോദ്യത്തിന് നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടേ അല്ലാതെ എന്ത് പറയാനാണ് എന്നാണ് ചിരിച്ച് കൊണ്ട് സജേഷ് പറയുന്നത്.

ഒരു ലക്ഷം ഒരു ദിവസത്തെ പ്രതിഫലമായി കൊടുത്താൽ അത് എങ്ങനെ മുതലാകാനാണ് എന്നും സജേഷ് ചോദിച്ചു. തനിക്ക് കിട്ടുന്ന വരുമാനം തനിക്ക് മാത്രമല്ലേ അറിയൂ എന്നും സജേഷ് പറയുന്നു. സീരിയലിൽ നായികമാർക്കാണ് പ്രതിഫലം കൂടുതലെന്നും താരം പറഞ്ഞു.

15- 20 ദിവസം വരെ ഷൂട്ട് ഉണ്ടാവുമെന്നും താരം പറയുന്നു. എന്നാൽ ചന്ദ്രകാന്തത്തിൽ സീനിയർ ആർട്ടിസ്റ്റാണെന്ന ഒരു തലക്കനവും ഇല്ലാതെയാണ് നടി രഞ്ജിനി അഭിനയിക്കുന്നത് എന്നും സജേഷ് പറഞ്ഞു.

More in Malayalam

Trending