
Malayalam
ഡ്രൈവറുടെ അശ്രദ്ധ, വാഹനം അമിത വേഗത്തിൽ, ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും; നടപടികളുമായി പോലീസ്
ഡ്രൈവറുടെ അശ്രദ്ധ, വാഹനം അമിത വേഗത്തിൽ, ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും; നടപടികളുമായി പോലീസ്
Published on

കുച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമ ചിത്രീകരണത്തിനിടെ നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിക്കേറ്റതായുള്ള വിവരങ്ങൾ പുറത്ത് വന്നത്. കൊച്ചി എംജി റോഡിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ അമിത വേഗതയിൽ വാഹനം ഓടിച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കാറപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് പറയുകയാണ് പോലീസ്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ചൊവ്വാഴ്ച റിപ്പോർട്ട് പുറത്തെത്തുമെന്നാണ് വിവരം.
ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിംഗിനെ നടൻ അർജ്ജുൻ അശോകനും മാത്യു തോമസിനും സംഗീത് പ്രതാപിനും ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റുവെന്നാണ് പുറത്ത് വന്നിരുന്ന വിവരം. പുലർച്ചെ 1.30 ഓടെയാണ് കാറ് കീഴ്മേൽ മറിഞ്ഞുള്ള ഞെട്ടിക്കുന്ന ഈ അപകടം സംഭവിച്ചത്. അർജ്ജുൻ അശോകനും മാത്യു തോമസും സംഗീത് പ്രതാപും കാറിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്.
കാർ കീഴ്മേൽ മറിയുന്നതിനിടെ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. തുടർന്ന് എല്ലാവരെയും സിനിമയുടെ അണിയറ പ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ടുകൾ.
ബ്രോമൻസ് സിനിമിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം മഹിമ നമ്പ്യാരെ വെച്ച് ഈ സീൻ ഷൂട്ട് ചെയ്തിരുന്നു. ഈ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അർജുന് അപകടത്തിൽ നിസാര പരിക്ക് മാത്രമേ ഉള്ളൂ. അതേസമയം സംഗീതിന്റെ കഴുത്തിന് പൊട്ടലുണ്ടായിട്ടുണ്ട്. താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അപകടത്തിൽ കാറിന്റെ ബോഡി പൂർണമായും തകർന്നു. വാഹനം കൊച്ചി സെൻട്രൽ പോലീസെത്തി സ്ഥലത്ത് നിന്ന് മാറ്റി.
’18 പ്ലസ്’ എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോമൻസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ജോ ആൻ ജോ, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...