
Malayalam
ആദ്യ ശമ്പളം കൊടുത്ത ഉടനെ അച്ഛൻ തന്നെയും കൂട്ടി നേരെ പോയത് അങ്ങോട്ടേയ്ക്ക്, എന്നിട്ട് സത്യം ചെയ്യിച്ചു!; സുരേഷ് ഗോപി
ആദ്യ ശമ്പളം കൊടുത്ത ഉടനെ അച്ഛൻ തന്നെയും കൂട്ടി നേരെ പോയത് അങ്ങോട്ടേയ്ക്ക്, എന്നിട്ട് സത്യം ചെയ്യിച്ചു!; സുരേഷ് ഗോപി

മലയാളത്തിൻറെ ആക്ഷൻ സൂപ്പർ ഹീറോയാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നിൽക്കുന്ന അദ്ദേഹത്തിൻറെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കിഷിടവും ആണ്. 2024 ഏറെ വിശേഷങ്ങൾ നിറഞ്ഞ വർഷമായിരുന്നു സുരേഷ് ഗോപിയ്ക്ക്. മകളുടെ വിവാഹവും തിരഞ്ഞെടുപ്പിലെ മിന്നും വിജയവുമെല്ലാം ഈ താര കുടുംബം ആഘോഷമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സിനിമയിൽ നിന്നും ലഭിച്ച ആദ്യ പ്രതിഫലം അച്ഛന് കൊടുത്ത ഓർമളാണ് നടൻ പങ്കുവെച്ചത്. ധനലക്ഷ്മി ബാങ്കിന്റെ തൃശൂരിലെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കവെ ആയിരുന്നു സുരേഷ് ഗോപി തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷത്തെ കുറിച്ച് പറഞ്ഞത്.
ആദ്യ ശമ്പളം കൊടുത്ത ഉടനെ അച്ഛൻ തന്നെയും കൂട്ടി നേരെ പോയത് ബാങ്കിലേക്ക് ആണെന്നും ശേഷം തന്റെ പേരിൽ എടുത്ത അക്കൗണ്ടിൽ ആ പണം നിക്ഷേപിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു. ധനലക്ഷ്മി ബാങ്കിന്റെ ആശുപത്രി ജംങ്ഷനും റെസ്റ്റ് ഹൗസ് ജംങ്ഷനും ഇടയ്ക്കുള്ള ബ്രാഞ്ചിൽ കൊണ്ടുപോയിട്ട് ആ ചെക്കവിടെ ഡെപ്പോസിറ്റ് ചെയ്തു.
എന്നിട്ട് ഞാൻ മരിക്കുന്നതുവരെ നീ ഇത് ചെയ്യണം എന്ന് ഞാൻ പറയില്ല, പക്ഷേ മരിച്ചു കഴിഞ്ഞാലും നിന്റെ പേരിലെ ബാങ്ക് ധനലക്ഷ്മി ബാങ്കാണ് എന്ന് അച്ഛൻ സത്യം ചെയ്യിച്ചുവെന്നും സുരേഷ് ഗോപി പറയുന്നു. നടന്റെ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. അച്ഛനെ കുറിച്ച് പറയുമ്പോൾ സുരേഷ് ഗോപിയുടെ കണ്ണും മനസും നിറയുന്നുവെന്നും നടൻ, രാഷ്ട്രീയക്കാരൻ എന്നതിനേക്കാളൊക്കെ ഉപരി നല്ലൊരു മകനും അച്ഛനും ഭർത്താവുമൊക്കെയാണ് സുരേഷ് ഗോപിയെന്നും പലരും പറയുന്നു.
സുരേഷ് ഗോപിയെ സിവിൽ സർവീസുകാരനാക്കണമെന്നായിരുന്നു ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്ന അച്ഛൻ ഗോപിനാഥൻ പിള്ളയുടെ ആഗ്രഹം. അതിനുവേണ്ടിയാണ് മദിരാശിയിലേയ്ക്കു പഠിക്കാനയച്ചതും. പക്ഷേ, സുരേഷ് ഗോപി സ്വപ്നം കണ്ടത് സിനിമയെ ആയിരുന്നു. അങ്ങനെയാണ്
മദിരാശിയിൽ ചെന്നപ്പോൾ അച്ഛന്റെ സുഹൃത്തായ നിർമാതാവ് ബാലാജിവഴി ‘നിരപരാധി’ എന്ന തമിഴ്സിനിമയിലേക്ക് അവസരം ലഭിച്ചതും.
രാഷ്ട്രീയം തൊഴിലും അഭിനയവുമാക്കിമാറ്റിയവർക്കിടയിൽ അഭിനയമെന്ന തൊഴിലെടുത്ത് ജീവിക്കുന്ന രാഷ്ട്രീയക്കാരനാണ് സുരേഷ് ഗോപി. ബുദ്ധിമുട്ടുന്നവർക്ക് സഹായമെത്തിക്കാനും ദുരിതത്തിൽ പെട്ടുപോവുന്നവരുടെ കണ്ണീരൊപ്പാനുമൊക്കെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ മുന്നിട്ടു ഇറങ്ങുന്ന സുരേഷ് ഗോപിയെ കുറിച്ച് പറയാൻ ഏവർക്കും ഏറെ ഇഷ്ടവുമാണ്.
2019 ൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി ജെപിയുടെ രാജ്യസഭാ എം പിയായിരുന്ന സമയത്ത് തൃശൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴായിരുന്നു പരാജയം. എന്നാൽ 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മികച്ച വിജയം നേടി. കേരള ബി ജെ പി നിന്നുള്ള ആദ്യത്തെ ബി ജെ പി എം പിയായി മാറി. 74686 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത. മൂന്നാം മോദി മന്ത്രിസഭയിൽ വിനാേദസഞ്ചാരം,പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രിയാണ്.
അതേസമയം, തന്റെ രാഷ്ട്രീയത്തോടൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോകുകയാണ് നടൻ. കുറച്ച് ദിവസങ്ങൾക്ക് മുന്പായിരുന്നു സുരേഷ് ഗോപിയുടെ 257ാമത്തെ ചിത്രമായ ‘വരാഹ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾ ഒരുമിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ ഷെയർ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വരാഹം എന്നതും പ്രത്യേകതയാണ്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...