
Malayalam Articles
ബിഗ്ബോസ് കിരീടത്തിന് അർഹത പേർളിക്ക്; പക്ഷെ, കിട്ടിയത് സാബുവിന് !! പിന്നിൽ കളിച്ചതാര് ?!
ബിഗ്ബോസ് കിരീടത്തിന് അർഹത പേർളിക്ക്; പക്ഷെ, കിട്ടിയത് സാബുവിന് !! പിന്നിൽ കളിച്ചതാര് ?!
Published on

ബിഗ്ബോസ് കിരീടത്തിന് അർഹത പേർളിക്ക്; പക്ഷെ, കിട്ടിയത് സാബുവിന് !! പിന്നിൽ കളിച്ചതാര് ?!
മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ്ബോസിന്റെ ആദ്യ സീസണിന് തിരശീല വീണിരിക്കുകയാണ്. എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ബിഗ് ബോസ് ആദ്യ സീസൺ വിജയി ആയിരിക്കുന്നത് സാബുമോനാണ്. എന്നാൽ ഈ കിരീടത്തിന് അർഹനാണോ സാബുമോൻ ?! പേർളിയല്ലേ ഈ കിരീടത്തിന് യഥാർത്ഥ അവകാശി ?! നമുക്ക് പരിശോധിക്കാം….
ബിഗ്ബോസ് മലയാളം ആരംഭിക്കാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ എല്ലാവരും കാത്തിരുന്നത് ആരൊക്കെയാണ് മത്സരാർത്ഥികൾ എന്നറിയാനായിരുന്നു. മത്സരാർത്ഥികളെ അറിഞ്ഞപ്പോൾ പരിപാടിയോട് വലിയ താല്പര്യമൊന്നും ആരും കാണിച്ചിരുന്നുമില്ല. അത് കൊണ്ട് തന്നെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കണ്ണീർ സീരിയലുകളുടെ റേറ്റിംഗ് പോലും ഈ പരിപാടിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ പേർളി – ശ്രീനിഷ് പ്രണയം വന്നതോടെ കഥ മാറി. പിന്നീട് ഇണക്കങ്ങളും പിണക്കങ്ങളും അടിപിടിയും കശപിശയുമൊക്കെയായി ബിഗ്ബോസ് മലയാളം സംഭവബഹുലമായ തുടങ്ങി.
കൃത്യമായ മാർക്കറ്റിങ്ങിലൂടെ ചാനൽ ഇത് ജനങ്ങളിലെത്തിച്ചു. ബിഗ്ബോസിന്റെ റേറ്റിങ് കുത്തനെ ഉയർന്നു. ഒപ്പം തന്നെ പേർളിയുടെ ജനപ്രീതിയും. എപ്പോഴൊക്കെ എലിമിനേഷനിൽ വന്നോ, അപ്പോഴൊക്കെ കണ്ണ് തള്ളുന്ന വോട്ടുകൾ നൽകി പ്രേക്ഷകർ പേർളിയെ രക്ഷിച്ചെടുത്തു. പക്ഷെ, അവസാനം കിരീടം അടിച്ചടുത്തതാകട്ടെ സാബുമോനും. അവസാന ഘട്ടത്തിൽ പേർളിക്കെതിരെ നടന്ന പ്രചാരണങ്ങളാണ് സാബുമോനേക്കാൾ വോട്ട് പേർളിക്ക് കുറയാൻ കാരണമായത്.
വോട്ടിങ്ങിലും ബിഗ്ബോസിലെ പ്രകടനത്തിലും പേർളിയെക്കാൾ ഒരുപിടി മുന്നിൽ നിന്നത് സാബുമോൻ തന്നെയാണെന്ന് ബിഗ്ബോസ് അണിയറപ്രവർത്തകർ മനസ്സിലാക്കുകയായിരുന്നു.
Is Sabumon deserves Bigg Boss title ?!
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....