
Malayalam
ഹെലികോപ്റ്ററില്‍ നിന്നും സെല്‍ഫി വീഡിയോയുമായി മോഹന്‍ലാല്‍, എന്പുരാന്റെ ലൊക്കേഷനിലേയ്ക്ക് ആണോയെന്ന് ആരാധകര്‍
ഹെലികോപ്റ്ററില്‍ നിന്നും സെല്‍ഫി വീഡിയോയുമായി മോഹന്‍ലാല്‍, എന്പുരാന്റെ ലൊക്കേഷനിലേയ്ക്ക് ആണോയെന്ന് ആരാധകര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. മകള്‍ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ മോഹന്‍ലാലിന്റേതായി പുറത്തെത്തിയ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഹെലികോപ്റ്ററിൽ നിന്നുമാണ് മോഹന്‍ലാല്‍ സെൽഫി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ ആന്റണി പെരുമ്പാവൂരിനൊത്ത് ഹെലികോപ്റ്റർ പാസഞ്ചർ സീറ്റിൽ ഇരുന്നാണ് മോഹൻലാൽ വിഡിയോ പകർത്തുന്നത്.
നിര്‍മാതാവ് ആന്റണി പെരുന്പാവൂരാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മോഹൻലാൽ സാറിനൊപ്പം എന്നായിരുന്നു വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്. വിഡിയോ പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
അതേസമയം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘എമ്പുരാന്’ സിനിമയുടെ ലൊക്കേഷനിലേക്കാണോ ഈ ഹെലികോപ്റ്റർ യാത്രയെന്നാണ് പലരും ചോദിക്കുന്നത്. ഞങ്ങളുടെ എന്പുരാന്റെ വരവ് കാണാന്‍ കട്ട വെയിറ്റിംഗ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിരക്കുകളിലാണ് മോഹന്‍ലാല്‍. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം.രഞ്ജിത്ത് ആണ് ഈ സിനിമയുടെ നിർമാണം. എല്‍ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തില്‍ ശോഭനയാണ് നായികയായി എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...