എനിക്കെന്താണ് ചെയ്യാൻ കഴിയുകയെന്നു നിങ്ങൾ കാണാൻ ഇരിക്കുന്നതേയുള്ളു – നാനാ പടേക്കറിന്റെ ഭീഷണിക്കെതിരെ തനുശ്രീ ദത്ത
തനുശ്രീ ദത്ത – നാനാ പടേക്കർ വിവാദം കലുഷിതമാകുകയാണ്. ബോളിവുഡിൽ നിന്നും പലരും തനുശ്രീക്ക് പിന്തുണയുമായി എത്തി. എന്നാൽ നാനാ പടേക്കർ തനുശ്രീയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ്. അപമാനിച്ചതിന് തനുശ്രീ മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം ലീഗൽ നടപടികൾ സ്വീകരിക്കുമെന്ന് നാനാ പടേക്കർ പറഞ്ഞു. എന്നാൽ ഇതിനു തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് തനുശ്രീ ദത്ത.
നിങ്ങള്‍ നോട്ടീസ് അയച്ചോളൂ. എന്നാല്‍ അതിനുശേഷം എനിക്കെന്താണ് ചെയ്യാന്‍ കഴിയുകയെന്നും കാണേണ്ടി വരും എന്നായിരുന്നു തനുശ്രീയുടെ മറുപടി.‘പീഡനത്തിനിരയായവര്‍ അതിനെക്കുറിച്ച് പൊതുജനമധ്യത്തില്‍ സംസാരിക്കാന്‍ തുനിഞ്ഞാല്‍. അവരൊക്കെ അഴിഞ്ഞ നടത്തക്കാരാണെന്ന് പ്രചരിപ്പിക്കുന്ന ഒരു വിഭാഗമുണ്ട്. നിശബ്ദരാക്കുകയാണ് അവരുടെ ലക്ഷ്യം പീഡകരുടെ അഡ്വക്കേറ്റുകളും സെക്കന്‍ഡുകള്‍ കൊണ്ട് ലഭിക്കുന്ന പ്രശസ്തിക്ക് വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ പീഡനത്തിന് ഇരയായവരെ അപമാനിക്കാന്‍ നിരക്കുകയാണ്.
നാനയുടെ സഹായികളില്‍ നിന്ന് എനിക്കും ഭീഷണിയുണ്ട്. നാനയുടെ അഭിഭാഷകനും ഇരയെ നിശബ്ദരാക്കാന്‍ വേട്ടക്കാരെ സഹായിക്കുന്ന അദ്ദേഹത്തെ പോലെയുള്ള മറ്റ് അഭിഭാഷകര്‍ക്കുമെതിരെ ബാര്‍ അസോസിയേഷന് ഓഫ് ഇന്ത്യ നടപടി കൈക്കൊള്ളണമെന്നാണ് എന്റെ ആവശ്യം’ തനുശ്രീ പറയുന്നു.
നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനുശ്രീ വെളിപ്പെടുത്തിയത്. 2009 ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് അയാള്‍ എന്നോട് മോശമായി പെരുമാറിയത്. തന്നെ ബോളിവുഡിലെ പ്രശസ്തനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു പറയുന്നത്. നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...