മത്സരം കാണുമ്പോൾ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിക്കുന്നതിനാൽ മനപൂർവം മത്സരം കാണാതിരുന്നു! സന്തോഷത്താൽ തന്റെ കണ്ണുകൾ നിറയുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ഇന്ത്യൻ കപ്പ് ഉയർത്തിയതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. സന്തോഷത്താൽ തന്റെ കണ്ണുകൾ നിറയുന്നു എന്നാണ് അമിതാഭ് ബച്ചൻ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. ഒപ്പം ടി 20 ഫൈനൽ മത്സരം താൻ കണ്ടില്ലെന്ന് അദ്ദേഹം തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി.
താൻ മത്സരം കാണുമ്പോൾ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിക്കുന്നതിനാലാണ് മനപൂർവം മത്സരം കാണാതിരുന്നതെന്ന് എന്നാണ് അദ്ദേഹം പറയുന്നത്. ഏഴ് റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിന് ശേഷം രോഹിത് ശർമ്മയും വിരാട് കോലിയും അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഈ ഫോർമാറ്റിനോട് വിട പറയാൻ ഇതിലും നല്ല സമയമില്ല. ഈ ഫോർമാറ്റിലാണ് ഞാൻ എൻ്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്. ഈ കപ്പ് നേടണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ ഒരു നിമിഷമാണ്,’ എന്നാണ് രോഹിത് ശർമ്മ പറഞ്ഞത്. ‘ഇന്ത്യയ്ക്ക് വേണ്ടിയുള്ള എന്റെ അവസാനത്തെ ടി 20 ലോകകപ്പാണിത്. ഇതില്‍ കപ്പുയര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പുതിയ തലമുറയ്ക്ക് വഴിമാറികൊടുക്കുന്നു. ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്’, എന്നായിരുന്നു മത്സരത്തിന് ശേഷമുള്ള കോഹ്ലിയുടെ പ്രതികരണം.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...