
Social Media
അവള് എന്താണ് കഴിച്ചത്?, ബോഡി ഷെയിം ചെയ്ത ഫുഡ് ബ്ലോഗര്‍ക്ക് തക്കതായ മറുപടി നല്കി സ്വര ഭാസ്കര്‍
അവള് എന്താണ് കഴിച്ചത്?, ബോഡി ഷെയിം ചെയ്ത ഫുഡ് ബ്ലോഗര്‍ക്ക് തക്കതായ മറുപടി നല്കി സ്വര ഭാസ്കര്‍
Published on

ബോളിവുഡില്‍ ഏറെ പ്രശസ്തയായ നടിയാണ് സ്വര ഭാസ്കര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും നടി തുറന്ന് പറയാറുണ്ട്. പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. ഇപ്പോഴിതാ തന്നെ ബോഡി ഷെയിം ചെയ്ത ഫുഡ് ബ്ലോഗര്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് നടി.
ഈയടുത്താണ് താരത്തിന് കുഞ്ഞ് പിറന്നത്. കഴിഞ്ഞ ദിവസം നളിനി ഉനഗര്‍ എന്ന ഫുഡ് വ്ളോഗര്‍ പങ്കുവച്ച പോസ്റ്റിലാണ് സ്വര മറുപടി നല്‍കിയത്. കുഞ്ഞ് പിറന്നതിന് ശേഷം സ്വരയുടെ ശരീരഭാരം കൂടിയെന്ന രീതിയില്‍ കളിയാക്കികൊണ്ടാണ് ഫുഡ് ബ്ലോഗര്‍ ചിത്രം പോസ്റ്റ് ചെയ്തത്. താരത്തിന്റെ മുന്‍പുള്ള ഫോട്ടോയും കുഞ്ഞ് പിറന്നതിന് ശേഷമുള്ള ചിത്രവും ചേര്‍ത്ത് വച്ച് ‘ അവള് എന്താണ് കഴിച്ചത്?’ എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്.
പിന്നാലെ മറുപടിയുമായി സ്വര രംഗത്ത് വരികയും ചെയ്തു.’ അവള്‍ക്കൊരു കുഞ്ഞുണ്ടായി, കുറച്ചുകൂടി മെച്ചപ്പെടൂ നളിനി!’ എന്നാണ് സ്വര മറുപടി നല്‍കിയത്. താരത്തിനെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.
സ്വരയും നളിനിയും തമ്മില്‍ ഇതിനു മുന്‍പും എക്സില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. വെജിറ്റേറിയന്‍ ആയതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ നളിനിയുടെ പോസ്റ്റിനെതിരെയാണ് താരം അന്ന് രംഗത്ത് വന്നത്. ഈദ് ദിനത്തില്‍ തന്നെ ഇത്തരം ഒരു പോസ്റ്റിട്ടത് മുസ്ലീങ്ങളെ ലക്ഷ്യം വച്ചു കൊണ്ടാണ് എന്നായിരുന്നു സ്വര പറഞ്ഞത്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് നടി സ്വര ഭാസ്കര്‍ വിവാഹിതയായത്. സമാജ്വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് നടിയുടെ ഭര്‍ത്താവ്. ആഡംബരങ്ങളൊക്കെ ഒഴിവാക്കി നടത്തിയ വിവാഹത്തിന് ഏറ്റവും അടുപ്പമുള്ള ചിലര്‍ക്ക് മാത്രമായിരുന്നു ക്ഷണം.
ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിചാ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. സൗമ്യ സരിൻ. സ്വീറ്റ്...
കഴിഞ്ഞ കുറച്ച് ദിവസമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യുകെയിൽ നടന്ന...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...