
News
വിജയുടെ പിറന്നാള്‍ ആഘോഷത്തിനിടെ തിപിടുത്തം; രണ്ട് പേര്‍ക്ക് പരിക്ക്, കുട്ടിയുടെ നില ഗുരുതരം
വിജയുടെ പിറന്നാള്‍ ആഘോഷത്തിനിടെ തിപിടുത്തം; രണ്ട് പേര്‍ക്ക് പരിക്ക്, കുട്ടിയുടെ നില ഗുരുതരം

തെന്നിന്ത്യയിലാകെ നിരവധി ആരാധകരുള്ള താരമാണ് വിജയ്. ഇന്ന് അദ്ദേഹത്തിന്റെ അമ്പതാം പിറന്നാള്‍ ആയിരുന്നു. ഇപ്പോഴിതാ വിജയ്യുടെ പിറന്നാള്‍ ആഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്കേറ്റുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ഇന്ന് രാവിലെ ചെന്നൈയില്‍ നടന്ന ആഘോഷത്തിനിടെയായിരുന്നു സംഭവം.
പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേയ്ക്ക് പടരുകയായിരുന്നു. കുട്ടിയ്ക്ക് പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം, തമിഴ്നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വിജയ് ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു. വിജയ് മക്കള്‍ ഇഴക്കം പ്രസിഡന്റ് ആനന്ദ് ജന്മദിനാഘോഷങ്ങള് റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തിരുന്നു.
എന്നിട്ടും ചിലയിടങ്ങളില്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വിജയ്യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ താരം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയില്‍ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി വിജയ് ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ച ശേഷമാണ് നടന് മടങ്ങിയത്.
ഈ വാര്‍ത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരണത്തില്‍ അതിയായ അനുശോചനം രേഖപ്പെടുത്തുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സംഭവത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്.
സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ വലിയ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ആവത്തിക്കാന്‍ വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.’ എന്നും വിജയ് കുറിച്ചിരുന്നു.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...