Malayalam
പ്രണവിന്റെ നായികയായതിന് ദർശനയ്ക്ക് പൂരത്തെറി; അനുഭവിച്ചു, നാണംകെട്ടു; നടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആ നടൻ!
പ്രണവിന്റെ നായികയായതിന് ദർശനയ്ക്ക് പൂരത്തെറി; അനുഭവിച്ചു, നാണംകെട്ടു; നടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആ നടൻ!
മലയാള സിനിമയിൽ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം കണ്ടെത്തിയ നായികമാരിൽ ഒരാളാണ് ദർശന രാജേന്ദ്രൻ. വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ ചെയ്‌തിട്ടുള്ളൂ എങ്കിലും സ്റ്റാറാണ് നടി. അടുത്തിടെ ഇറങ്ങിയ ജയ ജയ ജയഹേ, ഹൃദയം, സി യു സൂൺ തുടങ്ങിയ സിനിമകളിലെല്ലാം ദർശനയുടെ പ്രകടനം കയ്യടി നേടിയിരുന്നു. എന്നാൽ തന്നെ ഇഷ്ടപ്പെടാത്തവരും ഉണ്ടെന്നാണ് ദർശന പറയുന്നത്. ദർശനയുടെ അഭിമുഖത്തിലെ വാക്കുകൾ ഇപ്പോൾ ചർച്ച നേടുകയാണ്.
പ്രേക്ഷകരുടെ കമന്റ്‌സ് നോക്കുന്നത് മെന്റലി ഒരു അകലം പാലിച്ച് നോക്കാൻ പറ്റുന്ന സമയത്ത് മാത്രമായിരിക്കും. പലതും എന്നെ ഒട്ടും ബാധിക്കാറില്ല. എന്നാൽ ഹൃദയത്തിന്റെ സമയത്തൊക്കെ ഭയങ്കര കോമഡിയായിരുന്നു. ഇതുപോലൊരു സ്‌പേസിൽ, ഇത്തരത്തിലുള്ള ഒരു ലീഡ് നടിയായിരിക്കണം എന്നൊക്കെയുണ്ടല്ലോ, ലുക്കിന്റെ കാര്യത്തിൽ.
അതിനാൽ എന്നെ പോലൊരാളെ കണ്ടപ്പോൾ പലരേയും അത് അസ്വസ്ഥരാക്കിയെന്നും ഹൃദയം സിനിമ ഇറങ്ങിയ സമയത്ത് താൻ അതിൽ നായികയായത് ചിലർക്ക് തീരെ പിടിച്ചിരുന്നില്ലെന്നും ദർശന പറയുന്നു.
അതേസമയം ആളുകളെ അസ്വസ്ഥരാക്കാൻ സാധിച്ചുവെന്നതിൽ തനിക്ക് ഒരുപാട് സന്തോഷം തോന്നിയെന്ന് നടി പറയുന്നു. തന്നെ പോലെയുള്ള ഒരാൾക്കും പ്രണയിക്കാം, സ്ലോമോഷനിൽ നടക്കുകയും മുടി ഫ്‌ളിപ്പ് ചെയ്യുകയും ചെയ്യാനാകുമെന്നും അതിനാൽ സൗന്ദര്യത്തെക്കുറിച്ചുള്ള ആ ചർച്ചകളിലൊക്കെ തനിക്കൊരുപാട് സന്തോഷം തോന്നിയെന്നും നടി പറഞ്ഞു.
എന്നാൽ ആ സമയത്ത് തനിക്കെതിരെ പൂരത്തെറിയായിരുന്നെന്നും ഇതിനെയൊക്കെ എന്തിനാണ് പ്രണവ് മോഹൻലാലിനെക്കൊണ്ട് പ്രേമിപ്പിക്കുന്നത് എന്ന ടോണിലാണ് കമന്റുകളെന്നും ദർശന പറയുന്നു.