
Malayalam Breaking News
പ്രണവ് മോഹൻലാലിനൊപ്പം രാമലീലയുടെ വിജയം ആഘോഷിച്ച് ദിലീപ് !!!
പ്രണവ് മോഹൻലാലിനൊപ്പം രാമലീലയുടെ വിജയം ആഘോഷിച്ച് ദിലീപ് !!!
Published on

By
പ്രണവ് മോഹൻലാലിനൊപ്പം രാമലീലയുടെ വിജയം ആഘോഷിച്ച് ദിലീപ് !!!
ദിലീപിന്റെ സിനിമ കരിയറിലെയും ജീവിതത്തിലെയും ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരുന്നു രാമലീല. അരുൺ ഗോപിയെന്ന സംവിധായകന്റെ ആദ്യചിത്രമായിരുന്നു അത്. വിവാദങ്ങൾക്കും ജയിൽ വാസത്തിനുമിടയിൽ വൻ വിജയം കൊയ്ത രാമലീല , ദിലീപിന് മികച്ച അഭിപ്രായം നേടികൊടുത്തിട്ട് ഒരു വര്ഷം തികഞ്ഞു.
റിലീസ് ചെയ്ത് ഒരുവർഷമാകുമ്പോൾ സന്തോഷം പങ്കുവച്ച് ദിലീപും അരുൺ ഗോപിയും. പ്രണവിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റിലായിരുന്നു ആഘോഷം. പ്രണവും ഒപ്പമുണ്ടായിരുന്നു.
കേക്ക് മുറിച്ച് അണിയറപ്രവർത്തകർ സന്തോഷം പങ്കുവച്ചു. വാഗമണ്ണിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അജു വർഗീസ്, നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
രാമലീലയ്ക്കു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് പ്രണവ് എത്തുക.മുളകുപാടം ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുൺ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിർമിച്ചതും ടോമിച്ചൻ മുളകുപാടമായിരുന്നു.
dileep celebrating success of ramaleela with pranav mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...