Connect with us

അന്ന് തനുശ്രീ ദത്തയെ നാനാ പടേക്കര്‍ ചെയ്തതെന്ത് ? – വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി ; നാനാ പടേക്കറുടെ വാദങ്ങൾ പൊളിയുന്നു ..

Malayalam Breaking News

അന്ന് തനുശ്രീ ദത്തയെ നാനാ പടേക്കര്‍ ചെയ്തതെന്ത് ? – വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി ; നാനാ പടേക്കറുടെ വാദങ്ങൾ പൊളിയുന്നു ..

അന്ന് തനുശ്രീ ദത്തയെ നാനാ പടേക്കര്‍ ചെയ്തതെന്ത് ? – വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി ; നാനാ പടേക്കറുടെ വാദങ്ങൾ പൊളിയുന്നു ..

അന്ന് തനുശ്രീ ദത്തയെ നാനാ പടേക്കര്‍ ചെയ്തതെന്ത് ? – വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി ; നാനാ പടേക്കറുടെ വാദങ്ങൾ പൊളിയുന്നു ..

നടിയും മോഡലുമായ തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകൾ ബോളിവുഡ് സിനിമ ലോകത്തെ പിടിച്ചുലച്ചു.
നാന പടേക്കര്‍ക്കെതിരായ പീഡന പരാതി സജീവമായി തുടരുന്നു. പലരും തനുശ്രീ ദത്തയെ എതിർത്തുവെങ്കിലും ഇപ്പോൾ അന്നുണ്ടായ സംഭവങ്ങൾ വിവരിച്ച് ദൃക്‌സാക്ഷിയായ മാധ്യമ പ്രവർത്തക രംഗത്ത് എത്തിയിരിക്കുകയാണ്.

2008ല്‍ ഒപ്പമഭിനയിച്ച ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ നാന പടേക്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം.ചിത്രത്തിലെ ഒരു ഗാനചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്റെ കൈയില്‍ കടന്നുപിടിച്ചെന്നും നൃത്തം ചെയ്യേണ്ട രീതി ഇതാണെന്ന് പറഞ്ഞ് കാണിച്ചുതന്നുവെന്നും തനുശ്രീ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.ആരോപണം നിഷേധിക്കുന്ന നാന പടേക്കര്‍ ഒരു ലൈംഗികാതിക്രമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും തനുശ്രീ ദത്ത ആരോപണം ഉയര്‍ത്തിയ സിനിമാ സെറ്റില്‍ തനിക്കൊപ്പം 50-100 പേര്‍ ഉണ്ടായിരുന്നുവെന്നും ചോദിച്ചു.

ഇപ്പോള്‍ ഇതാ നാനപടേക്കറുടെ വാദങ്ങളെ പൊളിക്കുന്ന തരത്തില്‍ പത്ത് വര്‍ഷം മുന്‍പ് സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കി യുവ മാധ്യമപ്രവര്‍ത്തകയാണ് രംഗത്ത് എത്തിയത് . ജാനിസ് സെക്വെറ എന്ന മാധ്യമ പ്രവര്‍ത്തക അന്ന് ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ നടന്ന സംഭവങ്ങള്‍ ട്വിറ്ററില്‍ വിവരിച്ചു. അനുരാഗ് കാശ്യപ് അടക്കമുള്ള ബോളിവുഡിലെ പ്രശസ്തര്‍ ഈ ട്വീറ്റ് റീഷെയര്‍ ചെയ്തിട്ടുണ്ട്.

അന്ന് നടന്ന സംഭവങ്ങള്‍ ജാനിസ് സെക്വെറ വിവരിക്കുന്നത് ഇങ്ങനെ, അന്ന് ഞാന്‍ ആജ് തക്കിലെ ഒരു ജൂനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണ വിശേഷങ്ങള്‍ ചിത്രീകരിക്കാനാണ് ആ പടത്തിന്‍റെ സെറ്റില്‍ എത്തിയത്. അപ്പോഴാണ് ചിത്രത്തിലെ നടി തനുശ്രീദത്തയുടെ അസൗകര്യത്താല്‍ ഷൂട്ടിംഗ് നിര്‍ത്തിയതായി അറിഞ്ഞത്. അവിടെ കണ്ട കാഴ്ച എന്തോ കാര്യത്തില്‍ പരിഭ്രാന്തിയില്‍ നില്‍ക്കുന്ന തനുശ്രീയെയാണ്.

അതിന് അടുത്ത് തന്നെ ഒന്നും സംഭവിക്കാത്തത് പോലെ നാന പടേക്കറും, നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യയും, നിര്‍മ്മാതാവും ഇരുന്ന് സംസാരിക്കുന്നു. 50 ഒളം ജൂനിയര്‍ നടന്മാര്‍ വെറുതിയിരിക്കുന്നു. എന്നാലും പുറത്ത് അറിയിച്ച വിവരം നടിയായ തനുശ്രീ ഷൂട്ടിംഗില്‍ സഹകരിക്കുന്നില്ല എന്നും. കുറച്ച് സമയത്തിനുള്ളില്‍ വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചു. തനുശ്രീ രണ്ടുമൂന്ന് ഷോട്ടുകള്‍ എടുത്തു. എന്നാല്‍ നാന പടേക്കര്‍ വീണ്ടും ഷൂട്ടിന് എത്തിയതോടെ വല്ലാത്ത മുഖത്തോടെ തനുശ്രീ തന്‍റെ വാനിറ്റി വാനിലേക്ക് ഓടി കയറി. പിന്നീട് അവര്‍ പുറത്തേക്ക് വന്നില്ല.

ഇതോടെ അവിടെ കൂടിയിരുന്ന ചില ഗുണ്ടകള്‍ എന്ന് തോന്നിക്കുന്നവര്‍ വാനിന് അടുത്തേക്ക് പാഞ്ഞ് അടുത്തു. അവര്‍ വാനിന്‍റെ വാതിലില്‍ അടിക്കാനും ചവിട്ടാനും തുടങ്ങി. നിര്‍മ്മാതാവിനോട് സംഭവത്തില്‍ ഇടപെടാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പോലീസ് സംഭവ സ്ഥലത്ത് എത്തി. എന്നാല്‍ അപ്പോള്‍ നാനപടേക്കര്‍ പറഞ്ഞത്, ആ കുട്ടി അങ്ങനെയാണ് എന്നാണ്. പിന്നീട് തനുശ്രീയുടെ മാതാപിതാക്കള്‍ വന്ന് അവരെ കാറില്‍ കയറ്റി. ഈ സമയം കാറിനെതിരെ ആക്രമണം ഉണ്ടായി. കാറിന്‍റെ വിന്‍റ് ഷീല്‍ഡ് തകര്‍ന്നു. പോലീസ് ഇടപെട്ട് അവര്‍ക്ക് പാതയൊരുക്കി. അന്ന് രാത്രി എനിക്ക് തനുശ്രീയുടെ കോള്‍ വന്നു അന്ന് എന്താണ് നടന്നതെന്ന് അവര്‍ വിശദീകരിച്ചു.

മൂന്ന് ദിവസത്തെ പ്രാക്ടീസിന് ശേഷമാണ് ഗാനരംഗത്തില്‍ അഭിനയിക്കാന്‍ തനുശ്രീ എത്തിയത്. എന്നാല്‍ ഷൂട്ടിംഗ് ദിനം ഗണേഷ് ആചാര്യ പഠിച്ച സ്റ്റെപ്പുകള്‍ മാറ്റി. നാന പടേക്കര്‍ ഈ നൃത്തത്തില്‍ ഭാഗമായിരുന്നില്ല. എന്നാല്‍ നിര്‍മ്മാതാവിന് തനുശ്രീക്ക് ഒപ്പം നാനയെ നൃത്തം ചെയ്യിപ്പിക്കണമെന്ന് നിര്‍ബന്ധം. അതിനാല്‍ നൃത്തത്തിന് വേണ്ടി പുതിയ സ്റ്റെപ്പുകള്‍ ഉണ്ടാക്കി. തന്നെ മനപൂര്‍വ്വം ശരീരത്തിന്‍റെ പലഭാഗത്തും സ്പര്‍ശിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു പുതിയ നൃത്ത സ്റ്റെപ്പുകള്‍. അത്തരത്തില്‍ ചിത്രീകരണവും പുരോഗമിച്ചു. അപ്പോള്‍ തന്നെ തനിക്ക് അപകടം മണത്തു. ഇതോടെ സെറ്റില്‍ നിന്നും വിടാന്‍ തനുശ്രീ ഒരുങ്ങി.

അന്നത്തെ സംഭവം എന്നോട് തീര്‍ത്തും ഓഫ് റെക്കോഡായി പറഞ്ഞതിനാല്‍ അന്ന് അത് പ്രസിദ്ധീകരിക്കാന്‍ സാധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തന്നെ ഇത് തുറന്ന് പറഞ്ഞ സ്ഥിതിക്ക് ഇത് വിശദീകരിക്കണം എന്ന് തോന്നി.

journalist about thanusree dutta and nana patekar issue

More in Malayalam Breaking News

Trending