പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇതേ കാരണം കൊണ്ട് നടി ഇടയ്ക്കിടെ വിവാദങ്ങളിലും പെടാറുണ്ട്. ടെലിവിഷന്‍ രംഗത്ത് നിന്നുമാണ് നടി ഉര്‍ഫി ജാവേദ് കരിയര്‍ ആരംഭിക്കുന്നത്.
2016 മുതല്‍ സീരിയല്‍ രംഗത്തും ടിവി ഷോകളിലും ഉര്‍ഫി സജീവമാണ്. എന്നാല്‍ ടിവി രംഗത്തുള്ളവര്‍ തനിക്ക് പട്ടി വിലയാണ് തന്നത് എന്നാണ് ഉര്‍ഫി പറയുന്നത്. താന്‍ അഭിനയിച്ച ഷോകളുടെ പ്രൊഡക്ഷന്‍ ഹൗസുകള്‍ എല്ലാം വളരെ മോശമായിരുന്നു എന്നാണ് ഉര്‍ഫി പറയുന്നത്.
‘നിങ്ങള്‍ ഒരു സീരിയലിലെ ലീഡ് താരം അല്ലെങ്കില്‍ ടെലിവിഷന്‍ രംഗത്ത് ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും. അവിടെയുള്ളവര്‍ നിങ്ങളോട് നന്നായി പെരുമാറുക പോലുമില്ല. വളരെ മോശമായാണ് പെരുമാറുക. പട്ടിയെ പോലെയാണ് നിങ്ങളെ കാണുക. ചില പ്രൊഡക്ഷന്‍ ഹൗസുകള്‍ വളരെ മോശമാണ്.’
‘ചിലര്‍ പ്രതിഫലം തരില്ല, അല്ലെങ്കില്‍ നേരത്തെ പറഞ്ഞതിനേക്കാള്‍ വളരെ ചെറിയ പ്രതിഫലമാകും തരിക. സീരിയലുകളില്‍ സൈഡ് ക്യാരക്ടര്‍ ആയി അഭിനയിച്ച എന്നെ അവര്‍ ഒരുപാട് കരയിച്ചിട്ടുണ്ട്. അന്ന് വളരെ മോശമായിരുന്നു എന്റെ അവസ്ഥ. എന്നാല്‍ ബിഗ് ബോസില്‍ പോകാന്‍ പറ്റിയത് എനിക്ക് കിട്ടിയ നല്ല അവസരമായിരുന്നു.’
‘അവര്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ ഉണ്ടാക്കി തന്നു. ബിഗ് ബോസ് ഒ.ടി.ടിയിലും എത്തിയെങ്കിലും ഇനിയും ബിഗ് ബോസിലേക്ക് പോകില്ല’ എന്നാണ് ഉര്‍ഫി തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, ബിഗ് ബോസ് ഒ.ടി.ടിയിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. ബഡേ ഭയ്യ കി ദുല്‍ഹനിയ ആണ് ഉര്‍ഫിയുടെ ആദ്യ സീരിയല്‍.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...