
Malayalam Breaking News
ഇത് ബാർബി ഗേളോ അതോ മനുഷ്യനോ? ജന്മനാ പാവക്കുട്ടിയായ 23 കാരി അത്ഭുതമാകുന്നു !!!
ഇത് ബാർബി ഗേളോ അതോ മനുഷ്യനോ? ജന്മനാ പാവക്കുട്ടിയായ 23 കാരി അത്ഭുതമാകുന്നു !!!
Published on

By
ഇത് ബാർബി ഗേളോ അതോ മനുഷ്യനോ? ജന്മനാ പാവക്കുട്ടിയായ 23 കാരി അത്ഭുതമാകുന്നു !!!
ബാർബി ഡോളുകളോട് പെൺകുട്ടികൾക്ക് പ്രിയമേറെയാണ്. ഏത് പെൺകുട്ടിയുടെയും ഡോൾ കളക്ഷനിൽ ഒരു ബാർബി ഡോലെങ്കിലും ഉണ്ടാവും. എന്നാൽ യഥാർത്ഥത്തിൽ ബാർബിയെ പോലൊരു പെൺകുട്ടിയെ കണ്ടാലോ?
ബ്രസീലിലെ 23കാരിയായ പെൺകുട്ടിയാണ് ആൻഡ്രെസ ഡാമിയാനിയാണ് ആ ബാർബി ഗേൾ . ജന്മനാ പാവക്കുട്ടിയെ പോലെയാണീ സുന്ദരി. ഇപ്പോൾ ഈ പെൺകുട്ടിയെക്കുറിച്ച് അറിഞ്ഞ് തുടങ്ങിയതോടെ ആരാധകർ പെരുകുകയാണെന്നും റിപ്പോർട്ടുണ്ട്. ഈ അപൂർവ രൂപത്തിനായി ഡാമിയാനി യാതൊരു വിധത്തിലുള്ള പ്ലാസ്റ്റിക് സർജറിയും നടത്തിയിട്ടുട്ടില്ല . 20 ഇഞ്ച് അരക്കെട്ടും 32എഫ് സൈസുമാണ് ഈ സുന്ദരിക്കുള്ളത്.
ഇതിന് പുറമെ ബാർബിയെപ്പോലെ മുഖഭാവങ്ങളും വലിയ കണ്ണുകളും നീളമേറിയ കാലുകളുമാണ് ഡാമിയാനിക്കുള്ളത്. എന്നാൽ ഈ സുന്ദരിയുടെ സൗന്ദര്യത്തെക്കുറിച്ച് ബ്രസിലുകാർക്കിടയിൽ അഭിപ്രായ വ്യത്യാസവുമേറെയുണ്ട്. ചിലർ പറയുന്നത് പ്ലാസ്റ്റിക് സർജറിയിലൂടെയാണ് ഇവർ ഈ രൂപം നേടിയെടുത്തതെന്നാണ്. എന്നാൽ മറു വിഭാഗം ഇത് ജന്മനാ ലഭിച്ച സൗന്ദര്യമാണെന്ന് വാദിക്കുകയും ചെയ്യുന്നുണ്ട്.തന്നെ കാണുന്ന അപരചിതർ പേടിയോടെ ഓടി മാറുന്ന അനുഭവവും തനിക്കുണ്ടാവാറുണ്ടെന്നാണ് ഡാമിയാനി വെളിപ്പെടുത്തുന്നു. ഏവർക്കും ഒരു പാവയെപ്പോലെ സുന്ദരമാകാമെന്ന് ഏവരെയും ബോധ്യപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് ഈ കൊച്ചു സുന്ദരി പറയുന്നത്.
താൻ ഈ രൂപം നിലനിർത്താൻ കുറച്ച് മെയ്ക്കപ്പ് മാത്രമേ നടത്തുന്നുള്ളുവെന്നും അതിനായി പ്രത്യേക ആഹാര നിയന്ത്രണങ്ങളൊന്നും അനുവർത്തിക്കുന്നില്ലെന്നും ഡാമിയാനി പറയുന്നു.ഡാമിയാനിയുടെ യൂട്യൂബ് ചാനലിലന് ആറ് ലക്ഷം സബ്സ്ക്രൈബർമാരാണുള്ളത്. തന്റെ സ്റ്റൈലുകൾ സുന്ദരി ഈ ചാനലിലൂടെ പ്രദർശിപ്പിക്കുകയും ചെയ്യും. പത്ത് ലക്ഷത്തിലധികം പേരാണീ ചാനൽ കണ്ടിരിക്കുന്നത്. കണ്ണുകൾ വിടർന്നതാക്കാൻ വേണ്ടി കൂടിയാണ് ഡാമിയാനി നീീല കോൺടാക്ട് ലെൻസുകൾ ധരിച്ചിരിക്കുന്നത്.
barbie like girl andressa damiani
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...