Connect with us

ശബരിമല വിധിയില്‍ വ്യത്യസ്ത പ്രതികരണങ്ങളുമായി നവ്യാനയരും കമല്‍ഹാസനും

Malayalam Breaking News

ശബരിമല വിധിയില്‍ വ്യത്യസ്ത പ്രതികരണങ്ങളുമായി നവ്യാനയരും കമല്‍ഹാസനും

ശബരിമല വിധിയില്‍ വ്യത്യസ്ത പ്രതികരണങ്ങളുമായി നവ്യാനയരും കമല്‍ഹാസനും

ശബരിമല വിധിയില്‍ വ്യത്യസ്ത പ്രതികരണങ്ങളുമായി നവ്യാനയരും കമല്‍ഹാസനും

വീണ്ടുമൊരു ചരിത്രവിധി കൂടി. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നു. അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രവിധി പ്രഖ്യാപിച്ചത്.

ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 25ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസീക ഘടകങ്ങള്‍ തടസ്സമല്ലെന്നും സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള്‍ വലുതോ അല്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്‍ക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നുമാണ് കോടതി വിശദമാക്കിയത്.

സുപ്രീംകോടതിയുടെ ഈ ചരിത്ര വിധിയില്‍ പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ നവ്യാനയാരും തെന്നിന്ത്യന്‍ താരം കമല്‍ ഹാസനും പ്രതികരിച്ചിരിക്കുകയാണ്. ആചാരം അനുസരിച്ച് മാത്രമേ ശബരിമലയിലേയ്ക്ക് പോകൂ എന്നാണ് നവ്യ പ്രതികരിച്ചതി. ഞാന്‍ എന്റെ ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ട്. എനിക്ക് ഇപ്പോഴും ആ പഴയ വിശ്വസങ്ങളാണ് മനസ്സില്‍. അതിനാല്‍ ആചാരം അനുസരിച്ച് മാത്രമേ താന്‍ ശബരിമലയില്‍ പ്രവേശനം നടത്തൂ എന്നാണ് നവ്യാ നായര്‍ പ്രതികരിച്ചത്.


എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുക തന്നെ വേണം എന്നാികുന്നു കമല്‍ഹാസന്‍ പ്രതികരിച്ചത്. ആരാധാനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്ത് കളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Navya Nair Kamal Hassan reacts Sabarimala Supreme Court verdict

More in Malayalam Breaking News

Trending

Recent

To Top