ബിഗ് ബോസില്‍ വമ്പന്‍ മാറ്റം! സല്മാന് ഖാന് പകരം അനില്‍ കപൂര്‍ എത്തുമ്പോൾ കിട്ടുന്നത് പ്രതിഫലത്തിൽ ആറിലൊരു ഭാഗം മാത്രം.

ബിഗ് ബോസ് ഹിന്ദി സീസണ് തരംഗമായപ്പോള്‍ അടുത്തിടെ പുറത്തിറക്കിയ ഷോയായിരുന്നു ബിഗ് ബോസ് ഒടിടി. ഇത് ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിലായിരുന്നു സ്ട്രീം ചെയ്തിരുന്നത്. വിചാരിച്ചതിലും വലിയ ഹിറ്റായി ഇത് മാറിയിരുന്നു. ഈ ഷോയുടെ മൂന്നാം സീസണ് ഇപ്പോള്‍ വരാന്‍ പോവുകയാണ്. എന്നാൽ ഇനി വരാൻ പോകുന്ന മൂന്നാം സീസണില്‍ സല്മാന് ഖാന് ആയിരിക്കില്ല അവതാരകനായി എത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ .കഴിഞ്ഞ സീസണില്‍ സല്‍മാനായിരുന്നു അവതാരകന്. ഇത്തവണ പുതിയൊരാള് വരുമെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡ് നടന് അനില്‍ കപൂറായിരിക്കും പുതിയ അവതാരകെന്നാണ് അഭ്യൂഹങ്ങള്‍. സല്മാന് ഖാന് സിനിമകളും മറ്റ് കാര്യങ്ങളും ഇതേ തിയതിയില്‍ വരുന്നതിനാല്‍ അവതാരകനായി എത്താന്‍ സാധിക്കില്ല. വൈകാതെ തന്നെ ജിയോ സിനിമ ബിഗ് ബോസ് ഒടിടി മൂന്നാം സീസണിന്റെ അവതാരകനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക ടീസര്‍ പ്രൊമോ പുറത്തിറക്കുന്നുണ്ട്. അതിലാണ് അനില്‍ കപൂറിന്റെ പേര് പുറത്തുവിടുക. അതേസമയം സല്മാന് ഖാനെ അപേക്ഷിച്ച് പ്രതിഫലത്തിന്റെ കാര്യത്തില്‍ വലിയ കുറവാണ് അനില്‍ കപൂറിനുള്ളത്. സല്മാന് ഖാന് ബോളിവുഡിലെ സൂപ്പര്‍ താരമായതിനാല്‍ ഒരു എപ്പിസോഡിന് പന്ത്രണ്ട് കോടിയാണ് പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാല്‍ അനില്‍ കപൂറിന് പ്രതിഫലത്തിൽ ആറിലൊരു ഭാഗം മാത്രമേ ഉള്ളൂ. അതായത് അനില്‍ കപൂറിന് ഈ ഷോയുടെ എല്ലാ എപ്പിസോഡിലും അവതാരകനായാല്‍ രണ്ട് കോടി രൂപ മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തില്‍ പക്ഷേ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
നടന് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പൾസർ സുനി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത്...