ആരാധകരുടെ തിക്കിലും തിരക്കിലും പെട്ടു! മമിതയെ കാണാൻ തടിച്ച് കൂടി യുവാക്കൾ.
Published on

തമിഴ്നാട്ടിൽ ആരാധകർക്കിടയിൽ കുടുങ്ങിയ നടി മമിതാ ബെെജുവിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചെന്നെെയിലെ ഒരു മാളിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മമിതയെ കാണാൻ നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്. ഇതോടെ ആരാധകരുടെ തിക്കിലും തിരക്കിലും മമിത കുടുങ്ങുകയായിരുന്നു. ഉദ്ഘാടനം ചെയ്യാൻ വച്ച റിബണ് വരെ പൊട്ടിപ്പോയെന്ന് മമിത മാദ്ധ്യമങ്ങളോട് പറയുന്നുണ്ട്. ഉദ്ഘാടനത്തിനായി താരം എത്തുമ്പോൾ മാളിനകത്തെ ആരാധകർ അരിക്കിലേക്ക് ഓടിയെത്താൻ ശ്രമിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം. മുന്നോട്ട് നടക്കാൻ കഴിയാതെ ഭയന്ന് നടി നിൽക്കുന്നു.
ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ ശ്രമപ്പെട്ടാണ് നടിയെ ചടങ്ങ് നടക്കുന്ന സ്ഥലത്ത് എത്തിക്കുന്നത്. മലയാളത്തിൽ വൻ ഹിറ്റായ ‘പ്രേമുലു’ എന്ന സിനിമ തമിഴ്നാട്ടിലും റിലീസ് ചെയ്തിരുന്നു. ഇതിന്റെ ഇഫക്ട് ആണ് ഇതിന് കാരണമെന്നും താൻ ശരിക്കും ഞെട്ടിയെന്നും മമിത മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ മമിത തമിഴിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ജി വി പ്രകാശിന്റെ നായികയായി ‘റെബൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ഇപ്പോൾ രാംകുമാർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുകയാണ് മമിത. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായകൻ.ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ ‘സർവോപരി പാലക്കാരൻ’ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു വെള്ളിത്തിരയിൽ എത്തുന്നത്. ഓപ്പറേഷൻ ജാവയിലെ അൽഫോൻസ എന്ന കഥാപാത്രമാണ് മമിതയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് മമിത എന്നു വിശ്വസിക്കാൻ പ്രേക്ഷകർക്ക് കഴിയില്ലായിരുന്നു. ഡാകിനി, വരത്തൻ, ഹണി ബീ, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, സൂപ്പർ ശരണ്യ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...