News
മയക്കു മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞു; നടി ഹേമ അറസ്റ്റില്‍
മയക്കു മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞു; നടി ഹേമ അറസ്റ്റില്‍
ബംഗളൂരു റേവ് പാര്‍ട്ടിയില്‍ മയക്കുമുരുന്ന് ഉപയോഗിച്ച കേസില്‍ തെലുങ്ക് നടി ഹേമ അറസ്റ്റില്‍. െ്രെകം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. നടി മയക്കുമരുന്ന് ഉപയോഗിച്ചതായി നേരത്തെ തെളിഞ്ഞിരുന്നു. ഇവിടെ നിന്ന് 17 എംഡിഎംഎയും ഗുളികകളും കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു. മേയ് 19ന് രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാം ഹൗസിലാണ് പാര്‍ട്ടി നടന്നത്.
കര്‍ണാടക പൊലീസിന്റെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗമാണ് റെയ്ഡ് നടത്തിയത്. 103 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 73 പുരുഷന്‍മാരും 30 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ സിനിമാ നടിമാരായിരുന്നു.
ഇതില്‍ 86 പേര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആന്ധ്രാപ്രദേശില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള 25 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. റേവ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തവരില്‍ മറ്റൊരു തെലുങ്ക് നടന്‍ ആഷി റോയ് ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാര്‍ട്ടിയില്‍ ഉണ്ടായിരുന്നെങ്കിലും ഉള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നാണ് ആഷി പോലീസിനോട് വ്യക്തമാക്കിയത്. കോണ്‍ കാര്‍ഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്.
