
Actress
എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കൂ; പോലീസ് അറസ്റ്റ് ചെയ്ത കാമുകന് പിനതുണയുമായി നടി ശാലിന് സോയ
എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കൂ; പോലീസ് അറസ്റ്റ് ചെയ്ത കാമുകന് പിനതുണയുമായി നടി ശാലിന് സോയ

മൊബൈലില്‍ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് അറസ്റ്റിലായ കാമുകന് പിന്തുണയുമായി ശാലിന് സോയ. തമിഴ് യൂട്യൂബറായ വാസനെ മധുര പൊലീസാണ് അറസ്റ്റ് ചെയ്തത്. നടി ശാലിന് സോയയുമായി പ്രണയത്തിലാണ് താന്‍ എന്ന് ടിടിഎഫ് വാസന് വെളിപ്പെടുത്തിയിരുന്നു. വാസന് ശാലിനൊപ്പമുള്ള വീഡിയോകളും പങ്കുവെച്ചിരുന്നു.
ടിടിഎഫ് വാസന് പിന്തുണ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം വ്യക്തമാക്കിയത്. വാസന്റെ കൈപിടിച്ചുള്ള ഒരു ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഏത് പ്രതിസന്ധിയിലും തളരാതിരിക്കണം എന്ന് പറയുകയായിരുന്നു ശാലിന് സോയ. എപ്പോഴും കൂടെയുണ്ടാകും എന്നും സിനിമാ സീരിയല്‍ നടിയായ ശാലിന് സോയ വ്യക്തമാക്കുന്നു.
എന്റെ പ്രിയപ്പെട്ടവനേ, ധൈര്യമായി ഇരിക്കുകയെന്നാണ് താരം കുറിച്ചത്. ഞാന്‍ എന്നും നിന്നോടൊപ്പം ഉണ്ടാകും. എനിക്കറിയാവുന്നവരില്‍ നല്ല വ്യക്തിയാണ് നീ. സംഭവിക്കുന്നതിനൊന്നും നീ ഉത്തരവാദിയല്ലെന്ന് എനിക്കറിയാം. എപ്പോഴും നീ എന്നോട് പറയാറുളളതല്ലേ. നടപ്പതെല്ലാം നന്മയ്ക്ക്, വിട് പാത്തുക്കലാം എന്നും ആണ് താരം കുറിച്ചിരിക്കുന്നത്.
ടിടിഎഫ് വാസന് അപകടകരമാംവിധം കാറോടിച്ചതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനെതിരെയടക്കമുള്ള ആറ് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കൊട്ടേഷന്‍ എന്ന മലയാള സിനിമയിലൂടെ നടിയായ അരങ്ങേറിയ ശാലിന് സോയ ഔട്ട് ഓഫ് സിലിബസ്, ഒരുവന്, വാസ്തവം, സൂര്യ കിരീടം, മാണിക്യക്കല്ല്, കര്‍മയോദ്ധ, വിശുദ്ധന് ഡ്രാമ, ഗുഡ് ഐഡിയ, ദ ഫാന്റം റീഫ്, ധമാക്ക സാന്ത മറിയ, മല്ലു സിംഗ്, ഒരിടത്തൊരു പുഴയുണ്ട്, രുഹാനി, തുടങ്ങിയവയില്‍ വേഷമിട്ട് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മിഴി തുറക്കുമ്പോള്‍, സൂര്യകാന്തി തുടങ്ങിയ സീരയലുകള്‍ക്ക് പുറമേ മടക്കയതാര, കുടുംബയോഗം എന്നിവയിലും താരം വേഷമിട്ടിട്ടുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് ഗൗതമി. ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പ്രവർത്തക കൂടിയായ നടി പൊലീസിൽ...
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...