
Movies
ഗംഗയും സണ്ണിയും നകുലനും വീണ്ടും തിയേറ്ററുകളിലേയ്ക്ക്; മണിചിത്രത്താഴ് റീറിലീസ് തീയതി പുറത്ത്!
ഗംഗയും സണ്ണിയും നകുലനും വീണ്ടും തിയേറ്ററുകളിലേയ്ക്ക്; മണിചിത്രത്താഴ് റീറിലീസ് തീയതി പുറത്ത്!

മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഒരു സൈക്കോ ത്രില്ലറായ ചിത്രം ഇന്നും ടിവിയിലെ സംപ്രേക്ഷണം ചെയ്താലും പ്രേക്ഷകരെ കിട്ടുന്ന ചിത്രമാണ്. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. 1993 ല്‍ ഇറങ്ങിയ ചിത്രം ഇന്നും പ്രസക്തമായി തന്നെ നില്ക്കുന്നു.
സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന മണിച്ചിത്രത്താഴിന്റെ ഹൊറര്‍ രീതിയിലുള്ള പരിചരണം ഇന്നും സിനിമ പ്രേമികള്‍ക്കിടയില്‍ ഒരു ചര്‍ച്ചയാണ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായി എത്തിയത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.
1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയസംസ്ഥാന പുരസ്കാരങ്ങള്‍ ഈ ചിത്രം നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചിരുന്നു. ഒടിടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്.
പുതിയ അപ്ഡേറ്റുകള് അനുസരിച്ച് ചിത്രം 2024 ജൂലൈ 12നോ ഓഗസ്റ്റ് 17നോ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. ടീം റീമാസ്റ്ററിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ മണിച്ചിത്രത്താഴ് റീറിലീസ് തീയതി പ്രഖ്യാപിക്കൂ എന്നാണ് വിവരം.
2024 ജൂലൈ 17 ന് വീണ്ടും റിലീസ് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. ഒഫീഷ്യല്‍ ട്രെയിലര്‍ സഹിതം ചിത്രത്തിന്റെ റീ റിലീസ് തീയതി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് വിവരം.
എംജി രാധാകൃഷ്ണന് സംഗീതം നല്കിയ മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. രാജ്യത്തെങ്ങും നിലനില്‍ക്കുന്ന റീ റിലീസ് തരംഗത്തിനൊപ്പം മികച്ച നേട്ടം കൈവരിക്കാന്‍ മലയാളത്തിലെ ക്ലാസിക് ചിത്രത്തിന് സാധിക്കും എന്നാണ് ബോക്സോഫീസ് പ്രതീക്ഷ.
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...