
Malayalam
ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം!
ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം!
Published on

ഏറെ കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ്ബോസ്. ഇതിന്റെ ആറാം സീസണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഈ സീസണ് പത്താം ആഴ്ചയുടെ അവസാനത്തിലാണ്. അതിനാല്‍ തന്നെ ബിഗ് ബോസ് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകള് ഇപ്പോള്‍ നടക്കുകയാണ്.
ഒപ്പം തന്നെ ബിഗ് ബോസ് വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികളെ കാണുവാന്‍ വീട്ടുകാര്‍ എത്തുന്ന ഫാമിലി വീക്കും പുരോഗമിക്കുകയാണ്. എന്നാല്‍ മെയ് 18, 19 ദിവസങ്ങളിലെ വാരാന്ത്യ എപ്പിസോഡില്‍ ഇത്തവണ മോഹന്‍ലാല്‍ എത്തില്ല എന്നാണ് വിവരം.
അതിനാല്‍ തന്നെ ഈ ആഴ്ചയില്‍ എവിക്ഷനും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം. അതേ സമയം മോഹന്‍ലാലിന്റെ ജന്മദിനമായ തിങ്കളാഴ്ച മോഹന്‍ലാല്‍ എത്തിയേക്കും എന്നാണ് വിവരം.
അതേ സമയം ബിഗ് ബോസില്‍ പവര്‍ ടീം എന്ന സംവിധാനം അവസാനിച്ചതിന് ശേഷമുള്ള ആദ്യത്തെ വാരമാണ് കഴിഞ്ഞു പോകുന്നത്. ഫാമിലി വീക്ക് കൂടി ആയതിനാല്‍ കാര്യമായ ബഹളങ്ങളും പ്രശ്നങ്ങളും വീട്ടില്‍ ഉണ്ടായിരുന്നില്ല. അതേ സമയം വീട്ടുകാരുടെ വരവും അതിനെ തുടര്‍ന്ന് മത്സരാര്‍ത്ഥികളില്‍ ഉണ്ടായ മാറ്റവും ഏറെ ചര്‍ച്ചയായിരുന്നു.
അതേ സമയം കഴിഞ്ഞ ആഴ്ചയിലെ നോമിനേഷന് ഇത്തവണ എലിമിനേഷന് ഇല്ലെങ്കില്‍ വീണ്ടും തുടരാനുള്ള സാധ്യതയുണ്ട്. നന്ദന, സായി കൃഷ്ണ, നോറ എന്നിവര്‍ ഒഴികെ എല്ലാവരും ഇത്തവണ ബിഗ് ബോസ് എവിക്ഷനില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതേ സമയം മോഹന്‍ലാല്‍ ഇല്ലാത്തതിനാല്‍ വീക്ക് എന്റ് എപ്പിസോഡ് സാധാരണ എപ്പിസോഡ് പോലെ തന്നെ തുടരും. ഫാമിലി വീക്ക് തുടരും.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...