മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാന്‍ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്; മമ്മൂട്ടിക്ക് പിന്തുണയുമായി ബിജെപി വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്

‘പുഴു’ എന്ന സിനിമ സംവിധായകയുടെ ഭര്‍ത്താവ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന് മമ്മൂട്ടിയ്ക്ക് പിന്തുണയുമായി ബിജെപി വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് പിന്തുണയുമായി അദേഹം എത്തിയത്.
മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല. മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാന്‍ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത് എന്ന് രാധാകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി പൊതുസമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി എന്ന മഹാനടന്. നായരും നമ്പൂതിരിയും നാടാരും ദളിതനും മുസല്‍മാനും ക്രിസ്ത്യാനിയും അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ അടങ്ങുന്ന എല്ലാത്തരം കഥാപാത്രങ്ങളെയും അഭ്രപാളികളില്‍ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം.
അങ്ങനെയുള്ള മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ല.
എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയുന്നതുമാണ്. മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാന്‍ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്. അങ്ങനെ ഏതെങ്കിലും അജണ്ടയുമായി സിനിമ പോലെ ഉള്ള കലാരൂപത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ അകറ്റിനിര്‍ത്തുകയും വേണം.
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...